എഡിറ്റര്‍
എഡിറ്റര്‍
‘കുംബ്ലയ്ക്കും മേലെ ഒരു അത്ഭുത ബാലന്‍’; ഒറ്റ റണ്‍സും വഴങ്ങാതെ പത്തുവിക്കറ്റ്; ടി-20യില്‍ റെക്കോര്‍ഡുമായി ഇന്ത്യക്കാരന്‍
എഡിറ്റര്‍
Thursday 9th November 2017 11:33am

 

ജയ്പുര്‍: ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റും നേടുക എന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുള്ള കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ അനില്‍ കുംബ്ലെയെന്ന മുന്‍ സ്പിന്‍ മാന്ത്രികന്‍ മാത്രമാണ് ഇതിനു മുന്നേ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം.


Also Read: കളിച്ചു ജയിച്ച് ഇന്ത്യ; ഒന്നാംസ്ഥാനം അടിച്ചെടുത്ത് ചരിത്ര നേട്ടവുമായി പാകിസ്താന്‍


എന്നാല്‍ കുംബ്ലെയ്ക്കും മേലെ ഒരു പ്രകടനം നടത്തിയിരിക്കുകയാണ് ജയ്പൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍. ഒറ്റ റണ്‍സും വഴങ്ങാതെയാണ് ആകാശ് ചൗധരിയെന്ന പതിനഞ്ചുകാരന്‍ ചരിത്രത്തില്‍ ഇടം നേടിയത്. ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്ന വിശേഷണമുള്ള ടി-20യിലായിരുന്നു റണ്‍സൊന്നും വിട്ടുകൊടുക്കാതെയുള്ള ആകാശിന്റെ പ്രകടനം.

ജയ്പൂരില്‍ നടന്ന ആഭ്യന്തര ടി-ട്വന്റി മത്സരത്തിലാണ് ഇടങ്കയ്യന്‍ മീഡിയം പേസറായ ആകാശിന്റെ പ്രകടനം. ഹാട്രിക്കുള്‍പ്പെടെയാണ് പതിനഞ്ചുകാരന്‍ എതിര്‍ ടീമിലെ എല്ലാവരെയും പുറത്താക്കിയത്. ബാവര്‍ സിംഗ് സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പേള്‍ അക്കാദമിക്കെതിരെ ദിശ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയായിരുന്നു ആകാശിന്റെ പ്രകടനം.


Dont Miss: കുറച്ച് ദിവസത്തേക്ക് കൊച്ചുമക്കളുടെ പത്ര വായനയും വാര്‍ത്ത കേള്‍ക്കലും വിലക്കിയിട്ടുണ്ട്; സോളാറില്‍ യു.ഡി.എഫിനെ പരിഹസിച്ച് മന്ത്രി മണി


ആകാശിന്റെ പ്രകടനത്തിനു മുന്നില്‍ നില തെറ്റിയ പേള്‍ അക്കാദമി വെറും 36 റണ്‍സിനായിരുന്നു ഓള്‍ഔട്ടായത്. 156 റണ്‍സ് പിന്തുടരവേയാണ് പേള്‍ അക്കാദമിയുടെ ദയനീയ പ്രകടനം. ആദ്യ മൂന്നു ഓവറുകളില്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ആകാശ് നാലാം ഓവറില്‍ നാല് വിക്കറ്റെടുത്ത് അപൂര്‍വ നേട്ടം കൈവരിക്കുകയായിരുന്നു.

നാലാം ഓവറിലെ അവസാന മൂന്ന് പന്തിലായിരുന്നു ഇന്നിങ്‌സിലെ ഹാട്രിക് പിറന്നത്. സഹീര്‍ ഖാന്റെ ആരാധകനായ ആകാശിന്റെ സ്വപ്നം ഇന്ത്യക്ക് വേണ്ടി കളിക്കുയെന്നാണ്.

Advertisement