14 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന
national news
14 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കന്‍ നാവികസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2025, 12:05 pm

ചെന്നൈ: തമിഴ്‌നാട്ടില് നിന്നുള്ള 14 മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

രാമേശ്വരത്ത് നിന്നും കടലിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്. അവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ പോയ 470 ബോട്ടുകളില്‍ രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലായുള്ള 14 പേരെയും തുടര്‍ നടപടികള്‍ക്കായി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: 14 Indian fishermen arrested by Sri Lanka Navy