ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് അര്‍ബുദം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലാണു ട്യൂമര്‍ കണ്ടെത്തിയിരിക്കുന്നത്.

ചികിത്സക്കായി അമേരിക്കയിലേക്ക് പോയ താരം ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ഇപ്പോള്‍ ഉള്ളത്. അവിടെ അദ്ദേഹം കീമോതെറാപ്പിക്ക് വിധേയനായതായി വാര്‍ത്തകള്‍ പറയുന്നു. ആദ്യഘട്ടത്തില്‍തന്നെ രോഗബാധ കണ്ടെത്തിയതിനാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് മാസം വരെ ചികിത്സ തുടരും.

2011 ഒക്ടോബര്‍ മാസത്തിലാണ് ട്യൂമര്‍ കണ്ടെത്തിയത്. ജനുവരി 26 നാണ് ചികിത്സക്കായി യുവരാജ് അമേരിക്കയിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് പര്യടനങ്ങളില്‍ നിന്ന് യുവരാജ് വിട്ടു നിന്നത്.

Malayalam News
Kerala News in English