ന്യൂദല്‍ഹി: കാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ചികിത്സ ഒന്‍പത് ആഴ്ച തുടരേണ്ടി വരുമെന്നും അതിനു ശേഷം പരിശീലനം തുടരാനാവുമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. ഡോ. നിധീഷ് റോഹത്ഗി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

യുവരാജിനെ ബാധിച്ചത് ശ്വാസകോശ കാന്‍സറല്ല. രണ്ട് ശ്വാസകോശങ്ങളുടെയും ഇടയ്ക്കാണ് ട്യൂമര്‍. ഇത് ചികിത്സിച്ച് ഭേദമാക്കാനാകുന്നതേയുള്ളൂ-ഡോക്ടര്‍ അറിയിച്ചു.

കീമോതെറാപ്പി യുവരാജിന്റെ കരിയറിനെ ബാധിക്കില്ല. രോഗത്തെ യുവരാജ് ധൈര്യത്തോടെയാണ് നേരിടുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

അതേസമയം, കാന്‍സറിന് ചികിത്സ തേടിയിരിക്കുന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന് സര്‍ക്കാര്‍ ആവശ്യമായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഏതു തരത്തിലുള്ള സഹായമാണ് നല്‍കേണ്ടതെന്ന് അറിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Malayalam News
Kerala News in English