ക്രാക്കോവ്: 1996ലെ സാഹിത്യ നൊബേല്‍ സമ്മാന ജേതാവും പോളിഷ് കവയത്രിയുമായ വിസ്ലാവ സിംബോര്‍സ്‌ക (88) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യം.

സോഷ്യലിസ്റ്റ് റിയലിസ്റ്റ് ശൈലിയിലാണ് സിംബോര്‍സ്‌ക കവിതകള്‍ എഴുതിത്തുടങ്ങിയത്. സ്റ്റാലിന്റെ കാലത്താണ് എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടായിരുന്നു സിംബോര്‍സ്‌കയ്ക്ക് ആഭിമുഖ്യമെങ്കിലും പിന്നീടു കമ്യൂണിസത്തില്‍ നിന്നകന്നു. അവസാന കാലത്തു പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരെയുളള സോളിഡാരിറ്റി പ്രസ്ഥാനത്തിന് സിംബോര്‍സ്‌ക പിന്തുണ നല്‍കിയിരുന്നു.

സാഹിത്യ നിരൂപക കൂടിയായ സിംബോര്‍സ്‌ക ഫ്രഞ്ച് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവരുടെ വളരെ കുറച്ചു കവിതകള്‍ മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുളളൂ.

Malayalam News
Kerala News in English