തിരുവനന്തപുരം: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ കൈയ്യാളുകളായ ചില വെറുക്കപ്പെട്ടവര്‍ ഇപ്പോഴും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ആയിരുന്നു ‘വെറുക്കപ്പെട്ടവന്‍’ പരാമര്‍ശം വി.എസ് വീണ്ടും നടത്തിയത്.

യേശു യഥാര്‍ത്ഥ വിമോചക നായകനാണ്. യേശുവിന്റെ ജീവിതം തങ്ങള്‍ക്കും വഴികാട്ടിയാണ്. യേശുവിനൊപ്പം നബിയും ബുദ്ധനും വിമോചക നായകരില്‍ ഉള്‍പ്പെടും. യേശുവിന്റെ രക്ത സാക്ഷിത്വത്തെ ആദരിച്ചതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. മതത്തെ ഞ്ഞങ്ങള്‍ എതിര്‍ക്കുന്നില്ല. മതമൗലിക വാദത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ചില പള്ളി സ്‌നേഹികള്‍ക്ക് ഇക്കാര്യം അറിയില്ലെന്നും വി.എസ് പറഞ്ഞു.

മാറാടില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന അരുംകൊലക്ക് പിന്നിലുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സി.ബി.ഐ പോലുള്ള ഏജന്‍സികളെക്കുറിച്ച് അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English