എഡിറ്റര്‍
എഡിറ്റര്‍
സ്വന്തംകാര്യം നോക്കുന്ന യുവത്വം
എഡിറ്റര്‍
Friday 16th March 2012 3:36pm

ഇന്നത്തെ കുട്ടികള്‍ പണ്ടുള്ളവരെപോലെയൊന്നുമല്ല. തങ്ങളുടെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് ഇന്നത്തെ യുവാക്കളും യുവതികളും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തങ്ങളുടെ ഭാവി എങ്ങനെ ആയിരിക്കണമെന്നും അതിനായി തങ്ങള്‍ എന്തൊക്കെ ചെയ്യണമെന്നും കൃത്യമായി കണക്കുകൂട്ടലുള്ളവരുമാണ് പുതിയ തലമുറയിലെ കുട്ടികള്‍.

അമേരിക്കയിലെ സാന്റിയാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു സര്‍വേ നടത്തിയത്. കഴിഞ്ഞ മൂന്ന് ജനറേഷനുകളില്‍ ജീവിച്ച യുവാക്കളെയും യുവതികളെയും ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തിയത്. ഇന്നത്തെ യുവാക്കള്‍ക്ക് തങ്ങളുടെ ലക്ഷ്യം നടത്തിയെടുക്കാന്‍ എങ്ങനെ പണമുണ്ടാക്കണമെന്നും അതിനായി എന്തൊക്കെ ചെയ്യണമെന്നും കൃത്യമായി പ്ലാന്‍ ചെയ്യുന്നവരാണെന്നാണ് പറയുന്നത്.

പത്തുവര്‍ഷം മുന്‍പുള്ള തലമുറ കൂടുതല്‍ സുരക്ഷിതത്വ ബോധമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായിരുന്നു. കൂടാതെ രാഷ്ട്രീയത്തിലും മറ്റുകാര്യങ്ങളിലും കൂടുതലായി ഇടപെടാനും മറ്റും അന്നത്തെ യുവാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നുള്ളവര്‍ അങ്ങനെയല്ല. അവര്‍ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍ ശ്ര്മിക്കുന്നവരാണ്. ഭാവി കൂടുതല്‍ ശോഭനമാകണമെങ്കില്‍ അതിനായി സ്വപ്രയത്‌നം ആവശ്യമാണെന്ന ബോധം ഇന്നത്തെ യുവാക്കള്‍ക്കിടയിലുണ്ട്.

എന്നാല്‍ ഒരു സംഘത്തെ നയിച്ചുകൊണ്ടുപോകാനും മറ്റും പ്രാപ്തിയുള്ളവരാണ് ഇന്നത്തെ തലമുറയിലുള്ളവരെന്നാണ് സര്‍വേയില്‍ മനസ്സിലാകുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സമയത്ത് അത്തരത്തിലുള്ള പരിശീലനമാണ് അവര്‍ക്ക് ലഭിക്കുന്നത്. മൂന്ന് ജനറേഷനിലുള്ള ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

Malayalam news

Kerala news in English

Advertisement