ന്യൂദല്‍ഹി: രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമില്ലാത്തവര്‍ക്ക് ഇനി വാഹന വായ്പ ലഭിക്കില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വാഹന വായ്പ എടുക്കുന്നവരുടെ വരുമാന പരിധി ഉയര്‍ത്തിയിരിക്കുന്നത്.
വരുമാന പരിധി രണ്ടര ലക്ഷമായി ഉയര്‍ത്തിയതോടെ മാസം 21,000 രൂപയെങ്കിലും ശമ്പളമുള്ളവര്‍ക്കേ വായ്പ ലഭിക്കൂ. എസ്.ബി.ഐയുടെ ഈ തീരുമാനം സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. കാരണം, നിലവില്‍ ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനമായായിരുന്നു വാഹന വായ്പക്കുള്ള വരുമാന പരിധി. അതായത് മാസത്തില്‍ 8.300 രൂപയുള്ളവര്‍ക്ക് വാഹന വായ്പ എടുക്കാന്‍ സാധിക്കുമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ മാത്രമാണ് ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളുവെങ്കിലും മറ്റു ബാങ്കുകളും വരുമാന പരിധി ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.
തിരിച്ചടവ് ശേഷിയില്ലാത്തവരും വായ്പ എടുക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വരുമാനപരിധി ഉയര്‍ത്താന്‍ എസ്.ബി.ഐ തീരുമാനിച്ചത്.
