ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ശതാബ്ദി പ്രമാണിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ അഞ്ചു രൂപാ നാണയം പുറത്തിറക്കുന്നു. നിക്കല്‍-പിത്തള കൂട്ടുലോഹത്തിലാണ് നാണയം തയ്യാറാക്കുന്നത്.

നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും മറുവശത്ത് ഐ.സി.എം.ആറിന്റെ ചിഹ്നമോ പേരോ ഉണ്ടാകും.

നിലവില്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള അഞ്ചു രൂപ നാണയങ്ങള്‍ക്ക് തുടര്‍ന്നും പ്രാബല്യമുണ്ടാകുമെന്ന് ആര്‍.ബി.ഐ അറിയിച്ചു.

Malayalam News
Kerala News in English