എഡിറ്റര്‍
എഡിറ്റര്‍
ഓഫീസ് സെക്രട്ടറിയുടെ അറസ്‌റ്റോടെ സി.പി.ഐ.എം പരിഭ്രാന്തിയില്‍: രമേഷ് ചെന്നിത്തല
എഡിറ്റര്‍
Friday 18th May 2012 6:19pm

തിരുവനന്തപുരം:  ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എമ്മിന്റെ മറ്റു നേതാക്കന്‍മാരെ അറസ്റ്റ് ചെയ്തപ്പോള്‍ ഇല്ലാതിരുന്ന വേവലാതി ഓഫ്ിസ് സെക്രട്ടറിയെ അറസ്റ്റു ചെയ്തപ്പോള്‍ എന്തിനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല. അറസ്റ്റിലായ മറ്റു സി.പി.ഐ.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് പിണറായി പരാതിപെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ.എം കൂത്തു പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി  ബാബുവിന്റെ അറസ്റ്റോടെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന്  സി.പി.ഐ.എം ഭയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കെപി.സി.സി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സി.പി.ഐ.എമ്മിന് ഇപ്പോള്‍ പരിഭ്രാന്തി തുടങ്ങിയിരിക്കുകയാണെന്നും പലകാര്യങ്ങളും പുറത്തുവരുമെന്ന ഭയംകൊണ്ടാകാം ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതാക്കളുേെട പങ്കു വെളിപ്പെടുത്തുന്ന മൊഴി ഓഫീസ് സെക്രട്ടറി നല്‍കിയിരിക്കാം എന്ന ധാരണയിലാണ് ഭേദ്യം ചെയ്തുവെന്ന് പിണറായി പറയുന്നത്.

സി.പി.ഐ.എം പറഞ്ഞ കഥകളെല്ലാം പൊളിയുന്നു. അദ്യം പിണറായി വിജയന്‍ പറഞ്ഞത് സി.പി.ഐ.എമ്മിന് ഇതില്‍ ബന്ധമില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് തങ്ങളുടെ അഭിപ്രായത്തിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും എന്നാണ്. ഇവിടെയാണ് പ്രശ്‌നം. ഇത് മലക്കം മറിച്ചിലാണ്. അദ്ദേഹം വ്യക്തമാക്കി.

‘ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തികരമാണ്. അന്വേഷണ സംഘത്തില്‍ നിന്നും അനൂപ് കുരുവിളയെ മാറ്റിയിട്ടില്ല. പ്രതികളെ വിട്ടു കിട്ടാന്‍ വേണ്ടി പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പു നടത്തുന്ന അപലപനീയമാണ്.

അന്തേരി സുരയുമായി കോടിയേരിക്കുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം. അന്തേരി സുര 2 ജീവപര്യന്ത കേസുകളിലെ പ്രതിയാണ്. അങ്ങനെയുള്ള ഒരാളുടെ വീട്ടില്‍ മുന്‍ ആഭ്യന്തരമന്ത്രി കല്യാണത്തിനു പോയി എന്നു പറയുന്നത് വിശ്വസനീയമല്ല. ഏതെങ്കിലും യാത്രകളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആരെങ്കിലും ഞങ്ങളുടെ കഴുത്തില്‍ മാലയിട്ടാല്‍ അവര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെങ്കില്‍ അതിന്റെ ഫോട്ടോയെടുത്ത് വൃത്തം വരച്ച് അടുത്ത ദിവസത്തെ എഡിഷനില്‍ ദേശാഭിമാനി കാണിക്കാറുണ്ടല്ലോ?

പോലീസ് ഉദ്യോഗസ്ഥരെ വിരട്ടുകയാണിവര്‍. അങ്ങനെ വിരട്ടി കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഈ സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ സി.പി.ഐ.എം മാധ്യമങ്ങളെ വിരട്ടുകയാണ്.

ഇപ്പോള്‍ മാധ്യമങ്ങളും ആഭ്യന്തരമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ഇവര്‍ക്ക് കുറ്റവാളികളായി മാറ്റുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Advertisement