കൊച്ചി: അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച സി.പി.ഐ.എം നടപടി പ്രതിഷേധാര്‍ഹമെന്നു കെ.സി.ബി.സി വക്താവ് സ്റ്റീഫന്‍ ആലത്തറ. മത പ്രതീകങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ വികലമായി ചിത്രീകരിക്കുന്നത് ദൈവ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളുരുവില്‍ നടക്കുന്ന മെത്രാന്‍മാരുടെ യോഗത്തിനു ശേഷം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്ത്യ അത്താഴ ചിത്രം കാര്‍ട്ടൂണാക്കി ഫഌക്‌സ് സ്ഥാപിച്ചതിനെതിരെ സീറോ മലബാര്‍ സഭയും രംഗത്തു വന്നു. അന്ത്യ അത്താഴത്തിന്റെ ചിത്രം പരിഹാസ്യമാക്കിയത് സംഭവിക്കാന്‍ പാടില്ലാത്തത് ആണെന്നും ചരിത്രമറിയാത്ത കമ്മ്യൂണിസ്റ്റുകാരാണ് ഇതിനു പിന്നിലെന്നും ഫാ. പോള്‍ തേലേക്കാട്ട് അഭിപ്രായപ്പെട്ടു.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ യേശു ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ആലപ്പുഴ രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. രൂപത വക്താവ് മാര്‍ മാത്യൂ കല്ലറയ്ക്കല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു.

Malayalam News
Kerala News in English