കൊച്ചി: 2012ന്റെ തുടക്കത്തില്‍ തന്നെ എ.സിക്ക് വില വര്‍ധിക്കുകയാണ്. ഈ വര്‍ഷം 20% വരെ എയര്‍കണ്ടീഷനുകള്‍ക്ക് വില വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1500 മുതല്‍ 2000 രൂപയുടെ വരെ വര്‍ധനവ്.

സാധാരണ മാര്‍ച്ച്-മെയ് മാസങ്ങളാണ് എയര്‍കണ്ടീഷനുകളുടെ സീസണ്‍. വേനലിന്റെ വരവനുസരിച്ച് സീസണിലും മാറ്റം വരാം.

റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വിലകളില്‍ വര്‍ധനവ് നേരത്തെ തന്നെ ഉണ്ടായതാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് ഈ രംഗത്തെ വ്യാപാരികള്‍ പറയുന്നു.

Malayalam News
Kerala News in English