Categories

പിമ്പുകളെ നേരിട്ട പെണ്‍കൂട്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കോഴിക്കോട്: പുലഭ്യം പറഞ്ഞ് അധിക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്തവരെ കൈകാര്യം ചെയ്തതിന് കോഴിക്കോട്ടെ ‘പെണ്‍കൂട്ട്’ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസബ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയ ആറോളം പെണ്‍കൂട്ട് പ്രവര്‍ത്തകരെ പിന്നീട് വനിതാ സ്‌റ്റേഷനിലേക്ക് മാറ്റുകയും മണിക്കൂറുകള്‍ക്ക് ശേഷം കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു.

കോഴിക്കോട്ടെ മിഠായി തെരുവിലെ അസംഘടിത സ്ത്രീ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘പെണ്‍കൂട്ട്’ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ക്കാണ് ഈ ഗതി വന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന പരിപാടികള്‍ക്കുവേണ്ടി മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ ധനസമാഹരണത്തിനിറങ്ങിയതായിരുന്നു പെണ്‍കൂട്ട് പ്രവര്‍ത്തകര്‍. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ചിലര്‍ ഇവരുടെ ചുറ്റും കൂടുകയും അശ്ലീല കമന്റ് പറയാനും അധിക്ഷേപിക്കാനും ആരംഭിച്ചു. ‘എത്രയാണ് വില? പൈസ തരാം, വണ്ടിയുണ്ട്, കൂടെ വരുന്നോ?’ തുടങ്ങിയ ചോദ്യങ്ങളുമായാണ് ചിലര്‍ ചുറ്റുംകൂടിയത്. പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ചെറിയ ആണ്‍കുട്ടിയെ ചുറ്റും കൂടിയവരില്‍ ചിലര്‍ പിടിച്ചു വലിക്കാന്‍ കൂടി ആരംഭിച്ചപ്പോള്‍ സഹിക്കെട്ട പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ അക്രമികളെ അടിച്ചോടിച്ചു. മിനുട്ടുകള്‍ക്കു ശേഷം അടികിട്ടിയ ചിലര്‍ പോലീസില്‍ പരാതിപ്പെടുകയും പെണ്‍കൂട്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷവും ഇവര്‍ക്കെതിരെ കേസെടുക്കുകയോ പോകാന്‍ അനുവദിക്കുകയോ ചെയ്തില്ല. വിവരമറിഞ്ഞ് ചാനലുകാരും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍മാരും സ്ഥലത്തെത്തി. ഇതിനിടയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എത്തി ഇവരുമായി കാര്യങ്ങള്‍ സംസാരിക്കവെ, സംഭവമറിഞ്ഞ് അന്വേഷി പ്രസിഡന്റ് കെ. അജിതയും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവരെ കേസൊന്നും കൂടാതെ വിട്ടയക്കുകയായിരുന്നു.

Penkoottu women organisation in calicut a feminist group ബസ്സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ്‌പോസ്റ്റില്‍ പോലീസുകാരുള്ള സമയത്താണ് പെണ്‍കൂട്ടിലെ വനിതകള്‍ക്കു നേരെ ഈ അതിക്രമം അരങ്ങേറിയത്. ജനങ്ങളുടെ പരാതിപ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്ന ബസ് സ്റ്റാന്‍ഡിനകത്തുള്ള പോലീസുകാരുടെ ഭാഷ്യത്തിന്, പരാതി കൊടുത്തത് തങ്ങളെ അധിക്ഷേപിച്ച പിമ്പുകളാണെന്നാണ് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു കുട്ടിയെയും രണ്ടു സ്ത്രീകളെയും അരമണിക്കൂറിനകം ആറുപേര്‍ ഉപദ്രവിച്ചതല്ല കുറ്റം, അതിനെതിരെ പ്രതികരിച്ചതാണ് കുറ്റം. പുരുഷന്റെ മേല്‍ സ്ത്രീയുടെ കൈ ഉയര്‍ന്നതാണ് എല്ലാവരെയും ചൊടിപ്പിച്ചത്-പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്നലെ നഗരത്തില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്ത രണ്ടു പേരെ പെണ്‍കൂട്ടം പ്രവര്‍ത്തകര്‍ പിടിക്കുകയും ഒരാളെ പോലീസിനെയും മറ്റൊരാളെ ട്രാഫിക് പോലീസിനെയും ഏല്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ച് ഇന്ന് അന്വേഷിച്ചപ്പോള്‍ ട്രാഫിക് പോലീസിനെ ഏല്‍പ്പിച്ച ആളെ കാണാതായെന്ന വിവരമാണ് ലഭിച്ചതെന്ന് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, ഇന്നലെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പിടികൂടി ഏല്‍പ്പിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതില്‍ കാണാതായ ആള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇത്തരത്തിലുള്ള അനാസ്ഥയും നിരുത്തരവാദ പരമായ സമീപനവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന സാഹചര്യത്തില്‍ തങ്ങള്‍ ഇനിയും നഗരത്തില്‍ സ്ത്രീകള്‍ക്കു നേരയുണ്ടാകുന്ന അക്രമത്തിനെതിരെ പ്രതികരിക്കുമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Malayalam news

Kerala news in English

10 Responses to “പിമ്പുകളെ നേരിട്ട പെണ്‍കൂട്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു”

 1. rachana

  eth reporter ane ee vartha koduthath…. bus standil vannu ninne alukale pralopippikkukayum avare vasheekaricha shesham penne pidikkan vannathalle enne chodich thallukayum cheyyunna ee fraud pravarthakare engane mahatwa vathkarikkaruth… poovalanmare neridan ithalla margam… engane okke kalicha ethoruvanum vanne rate chodichu pokum…. penkoottennoru perum….

 2. sameer

  മുകളില്‍ കമന്റ് എഴുതിയവന്റെ വീട്ടില്‍ ഉള്ളവരാണോ സ്ടാണ്ടില്‍ വന്നു ആളുകളെ വശീകരിക്കാന്‍ നോക്കിയത്?

 3. alice cheevel

  അങ്ങനെ ബാസ്സ്ടാണ്ടില്‍ നിന്നാല്‍ സ്ത്രീകളെ കൂടെ വിളിക്കുമോ രചന സാറേ….അങ്ങനെയങ്ങ് പ്രലോഭിതനാകാന്‍ കാത്തുകാത്തിരുപ്പാണോ സാറ്…പെന്കൂട്ടരെ സാറിനു തീരെ പിടിച്ചില്ല…

 4. edacheri dasan

  തന്നെ വശീകരിക്കാന്‍ സ്ത്രീകള്‍ എപ്പോഴെങ്കിലും എത്തും എന്ന ധാരണയി ബസ്സ്‌ സ്റ്റാന്റുകളിലും കോളേജ്‌ പരിസരങ്ങളിലും മറ്റും കറങ്ങി നടക്കുന്നവരേയാണ്‌ പൂവാലന്മാര്‍ എന്ന് വിളിക്കുന്നത്‌.സാറെ.

 5. S. P. Navas, Karunagappally

  എനിക്കൊരു സംശയം അതില്‍ രചനയും ഉണ്ടായിരുന്നോ എന്ന് ഇവന്മാരെ പോലുള്ള ഞരമ്പ്‌ രോഗികളെ തല്ലുക തന്നെ വേണം

 6. rachana

  നിങ്ങളുടെയൊക്കെ വീട്ടുകാരെ ഇവളുമാര്‍ വശീകരിചെക്കും ..അവരെയൊക്കെ ശ്രദ്ധിക്കണേ …മുകളില്‍ എഴുതിയവന്റെ വീട്ടുകാര്‍ അതില്‍ ഉണ്ടോ എന്നെ എനിക്ക് അറിയില്ല ..വീട്ടില്‍ പോയി ചോദിച്ച നോക്ക്

 7. rachana

  നാട്ടില്‍ ഒരു നിയമം ഉണ്ടേ….എല്ലാവരും നിയമം കയ്യില്‍ എടുക്കാന്‍ നോക്കിയാല്‍ പിന്നെ അതിനല്ലേ സമയം ഉണ്ടാകൂ.. എല്ലാവരും കൊല്ലാനും, തല്ലാനും തുടങ്ങിയാല്‍ പിന്നെ എന്താ ചെയ്യുക. എന്തെങ്കിലും ഏര്‍പ്പാടിന് പോയി പിടിക്കുന്നവരെ നാട്ടുകാര്‍ തല്ലുമ്പോള്‍ ആ നാട്ടുകാരെ സദാചാര പോലീസെ ചമയണ്ട എന്ന് പറഞ്ഞു ആക്രമിക്കുന്നത് ഇത്തരം വിപ്ലവ കാരികള്‍ തന്നെയാണ്. ഈ ഇരട്ടതപ്പിനെയനെ ഞാന്‍ ചോദ്യം ചെയ്തത്.

 8. thampi

  ഒരു വെടി കഥ

 9. ചക്രപാണി

  ആദ്യ കാലത്ത് വനിതാ പോലീസ് ആവിര്‍ഭവിച്ചപ്പോള്‍, അവര്‍ക്ക് നല്‍കിയ ജോലി ബസ്‌ സ്ടാണ്ടുകളിലും മറ്റും പോയി കറങ്ങി നടന്നു ആണുങ്ങളെ പ്രലോഭിപ്പിച്ചു പോലീസെ സ്റെഷനിലെത്തിച്ചു തല്ലുകൊള്ളിക്കലായിരുന്നു. കുന്നിക്കല്‍ അജിത അടക്കമുള്ള “പെണ്ണ്” ങ്ങളുടെ ഇടപെടലുകള്‍ക്ക് ശേഷമാണ് പെണ്‍ പോലീസിനു പിന്നെ മാന്യമായ ഡ്യൂട്ടികള്‍ നല്‍കാന്‍ തുടങ്ങിയത്. നമ്മളുടെ പെണ്‍കൂട്ടായ്മകള്‍ ഇപ്പോഴും ശൈശവം പിന്നിട്ടിട്ടില്ല എന്ന് തോന്നുന്നു….

 10. Sunilolakkal

  ഒരു പെണ്ണായതുകൊണ്ട് മാത്രം വെറുതേ വിടുന്നു ഇനി ഒരു പുരുഷന്‍റെ നേരേയും പോങ്ങരുത് നിന്‍റെ ഈകൈ എന്ന ഡയലോഗ് കേടു കൈയ്യടിചവരല്ലേ നമ്മള്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.