കോട്ടയം: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെക്കുറിച്ചുള്ള ചിത്രം വികലമായി ചിത്രീകരിച്ച സി.പി.ഐ.എം വിശ്വാസികളോട് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിന്റെ നടപടി പരസ്യമായ ദൈവനിന്ദയാണ്. യേശുവിനെ വിപ്ലവകാരിയായി ചിത്രീകരിച്ച സി.പി.ഐ.എം ഇപ്പോള്‍ യേശുവിനെ നിന്ദിച്ചു. സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതു കാണിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതു തിരുത്താന്‍ സി.പി.ഐ.എം തയ്യാറാകണം. വിശ്വാസികള്‍ക്കു വേദനയുണ്ടാക്കുന്ന നടപടിയാണിത്. ഇത്തരത്തിലുളള പ്രചാരണം സി.പി.ഐ.എമ്മിന് തിരിച്ചടിയാവുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

യേശുക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിച്ച് തൃക്കണ്ണാപ്പുരത്താണ് പോസ്റ്റര്‍ ഉയര്‍ന്നത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കെട്ടിട നിര്‍മാണത്തൊഴിലാളി യൂണിയന്റെ പേരിലാണ് ഫഌക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം, പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം’ എന്ന അടിക്കുറിപ്പും പാസ്റ്ററില്‍ ഉണ്ടായിരുന്നു.

Malayalam News
Kerala News in English