ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നൊവാകും നദാലും തമ്മില്‍
DSport
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നൊവാകും നദാലും തമ്മില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2012, 7:02 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് യോകോവിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാലുമായി ഏറ്റുമുട്ടും. സെമിയില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം ഫൈനലിന് അര്‍ഹത നേടിയത്. സ്‌കോര്‍: 6-3, 3-6, 6-7, 6-1, 7-5.

മത്സരം നാലു മണിക്കൂറും അമ്പതു മിനിറ്റും നീണ്ടു. ലോക മൂന്നാം നമ്പര്‍ താരമായിരുന്നു ആന്‍ഡി മുറെ.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം ഫൈനല്‍ നടക്കുന്നത് ഞായറാഴ്ചയാണ്. മുന്‍ ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ തകര്‍ത്താണ് നദാലിന്റെ ഫൈനലിലേക്കുള്ള വരവ്.

Malayalam News
Kerala News in English