നോക്കിയ ആദ്യ ഡ്യുവല്‍ സിം ക്യുവെര്‍ട്ടി ഫോണുകള്‍ പുറത്തിറക്കി
TechD
നോക്കിയ ആദ്യ ഡ്യുവല്‍ സിം ക്യുവെര്‍ട്ടി ഫോണുകള്‍ പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2012, 11:00 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണല്ലോ നോക്കിയ. അടുത്തിടെ ഇറങ്ങിയെങ്കിലും ചീറ്റിപ്പോയ ലൂമിയ അടക്കം ഇതിനുള്ള ശ്രമങ്ങളായിരുന്നു. ഇപ്പോഴിതാ പുതിയ രണ്ട് ഡ്യുവല്‍ സിം മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ. ആശ 300 (Asha 300.), നോക്കിയ ആശ 200 (Nokia Asha 200).

ആദ്യത്തെ ഡ്യുവല്‍ സിം കപ്പാസിറ്റിയുള്ള ക്യുവെര്‍ട്ടി ഫോണുകള്‍ എന്നതാണ് ആശമാരുടെ പ്രതേകത. യുവതലമുറയെ കൈക്കലാക്കാനാണ് ആശയും ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാതെയും ബാറ്ററി മാറ്റാതെയും നെറ്റ്‌വര്‍ക്ക് മാറ്റാന്‍ ആശയില്‍ സാധിക്കും. ക്യുവെര്‍ട്ടി കീ പാഡാണ് രണ്ട് ആശമാര്‍ക്കും.

1 ജിഗാഹെഡ്‌സ് പ്രൗസസ്സറാണ് ആശ 200ന് കരുത്തേകുന്നത്. ക്യാമറ പക്ഷേ 2 മെഗാപിക്‌സല്‍ മാത്രമെ ഉള്ളൂ. വില 4,349 രൂപ. ആശ 200 നല്‍കുന്ന തരക്കേടില്ലാത്തം സേവനങ്ങള്‍ക്കനുസരിച്ചുള്ള വിലയാണിത്.

ആശ 300ന് സംഗീത ആസ്വാദകര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സെറ്റാണ്. 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ഈ മോഡലിന്റെ വില 7,409 രൂപയാണ്.

Malayalam News
Kerala News in English