ന്യൂയോര്‍ക്ക്: അതെ, ഏറ്റവും കൂടുതല്‍ ആളുകള്‍ അംഗങ്ങളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു വനിതാ അംഗം പോലുമില്ല. ഫേസ്ബുക്കിന്റെ 800 മില്ല്യണ്‍ ഉപയോക്താക്കളില്‍ പകുതിയോളം സ്ത്രീകളാണെന്നത് ഓര്‍ക്കണം.

ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പേരിന് ഒരു വനിതാ അംഗമെങ്കിലുമുണ്ട്.

ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ തന്നെയായ 27 കാരന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ്. ഏഴ് അംഗങ്ങളാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്.

അതേസമയം, ഫേസ്ബുക്ക് ഇനീഷ്യല്‍ പബ്ലിക് ഓഫറിനുള്ള തയ്യാറെടുപ്പിലാണ്. ഓഫറിലൂടെ 1000 കോടി ഡോളറെങ്കിലും സമാഹരിക്കാന്‍ കമ്പനിയ്ക്കാവുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ കമ്പനിയുടെ മൂല്യം 7500 കോടി ഡോളര്‍ മുതല്‍ 10,000 കോടി ഡോളര്‍ വരെയകാന്‍ സാധ്യതയുണ്ട്.

Malayalam News
Kerala News in English