എഡിറ്റര്‍
എഡിറ്റര്‍
ക്യാബിനറ്റ് പദവിയെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Saturday 18th May 2013 8:11pm

balakrishnappilla

തൃശ്ശൂര്‍: ക്യാബിനറ്റ് പദവിയെന്ന് കേട്ടാല്‍ തന്റെ വായില്‍ വെള്ളമൂറില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള.

രാജി വെച്ച മുന്‍ വനം വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ  മന്ത്രിസ്ഥാനവും,  മുന്നോക്ക ക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ്-ബി  ഏറ്റെടുക്കുന്ന കാര്യവും
പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

Ads By Google

മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് യുഡിഎഫ് നേതൃയോഗം കഴിഞ്ഞ ദിവസം ബാലകൃഷ്ണ പിള്ളയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ്-ബിക്ക് മന്ത്രിസ്ഥാനം വേണ്ടെന്നാണ് ബാലകൃഷ്ണപിള്ള നേരത്തെ യു.ഡി.എഫ് യോഗത്തില്‍ അറിയിച്ചിരുന്നത്.

ഇതിനിടെ  മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട്  തലസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ  നിര്‍ണായക ചര്‍ച്ചകളാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി  എ.കെ.ആന്റണി കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും, കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും, സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കെ.പി.സി.സി അധ്യക്ഷനാക്കുകയും ചെയ്യുന്ന പരിപാടിയാണ് പരിഗണനയിലുള്ളത്.

Advertisement