വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വീസ അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യു.എസ്. വിദേശകാര്യ വക്താവ് വിക്‌ടോറിയ നൂലാന്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
” വിസ പ്രശ്‌നത്തില്‍ ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല” ന്യൂലാന്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2005 ലാണ് മോഡിക്ക് വീസ അനുവദിക്കേണ്‌ടെന്ന തീരുമാനം യു.എസ് കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനം യു.എസ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി ജോയ് വാല്‍ഷ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ് കത്തെഴുതുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മോഡിക്ക് വിസ നല്‍കേണ്ടെന്ന തീരുമാനം യു.എസ് പുനപ്പരിശോധിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. 2005ലെ തീരുമാനത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യന്‍ മുസ്‌ലീം വിഭാഗങ്ങള്‍ വിദേശകാര്യവകുപ്പിന് കത്തയച്ചിരുന്നു.
