ജോലിസ്ഥാപനത്തില്‍ വെച്ച് മാനസികമായി പീഡനം അനുഭവിക്കുന്ന നിരവധി ആളുകള്‍ നമുക്കിടിയിലുണ്ട്. അതില്‍ തന്നെ പരമാവധി ജോലിക്കാര്‍ക്കും തങ്ങളുടെ ബോസിനെ കണ്ണിനു നേരെ കാണാന്‍ ആഗ്രഹിക്കാത്തവരുമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടാലന്റ് മാനേജ്‌മെന്റ് ഡി.ഡി.ഐയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെന്നല്ല ലോകത്തിന്റെ മിക്കയിടങ്ങളിലും ഇതുതന്നെയാണ അവസ്ഥയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഫീസുകളിലെ മേലധികാരികള്‍ക്ക് ജോലിക്കാരോട് മാന്യമായി പെരുമാറാന്‍ കഴിയുന്നില്ലെന്നാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ക്കിടയില്‍ നിന്ന് ജോലിചെയ്യാനാകാതെ പിരിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നവരാണ് 68 ശതമാനം പേരും എന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍ 34 ശതമാനം ആള്‍ക്കാരും മേലുദ്യോഗസ്ഥര്‍ തങ്ങളെ ചോദ്യം ചെയ്യാന്‍ വരാറില്ലെന്നും പറഞ്ഞു. എന്നാല്‍ ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള മേലുദ്യോഗസ്ഥനു കീഴില്‍ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്ന നിരവധി പേരും സര്‍വേയില്‍ പങ്കെടുത്തു. യു.എസ്, ഓസ്‌ട്രേലിയ, കാനഡ, ചൈന, ഇന്ത്യ, ജര്‍മ്മനി, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്.

മേലധികാരികളുടെ ആവശ്യം പലപ്പോഴും ജോലിസ്ഥാപനത്തില്‍ ആവശ്യമായി വരാറില്ലെന്നും ജോലിക്കാരെ ഭരിച്ചുകളയാം എന്നുകരുതി വരുന്നവരുമാണ് മേലധികാരികളുടെ കുപ്പായം എടുത്തിടുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ വരാതെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയോടെ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതന്ന് ജോലിചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മേലധികാരികളെ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

Malayalam news

Kerala news in English