Categories

ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?

എസ്സേയ്‌സ് /മുസ്തഫ പി.എറയ്ക്കല്‍

mustafa-p-erakkalകൈ­റോ­യി­ലെ ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും സ­മ­ര­കേ­ന്ദ്ര­മാ­കു­ന്ന­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ കാ­ഴ്­ച­യാ­ണ് ക­ഴി­ഞ്ഞ വാ­രം ലോ­കം ക­ണ്ട­ത്. പ്രക്ഷോ­ഭാ­ന­ന്തരം ആദ്യമായി നട­ക്കുന്ന പാര്‍ല­മെന്റ് തിര­ഞ്ഞെ­ടു­പ്പിന്റെ ഒന്നാം ഘട്ട­ത്തില്‍ ഈജി­പ്ഷ്യന്‍ ജനത ആവേ­ശ­പൂര്‍വം വോട്ട് രേഖ­പ്പെ­ടു­ത്തുന്ന കാഴ്ചയും സമാ­ന്ത­ര­മായി കണ്ടു. മുസ്ലിം ബ്രദര്‍ഹുഡ് മേല്‍ക്കൈ നേടു­മെ­ന്നാണ് വില­യി­രു­ത്തല്‍. ഈ സാഹ­ച­ര്യ­ത്തില്‍ പുതിയ സംഭ­വ­വി­കാ­സ­ങ്ങളെ അല്‍പ്പം കൂടി അടുത്ത് വിശ­ക­ലനം ചെയ്യേ­ണ്ട­തു­ണ്ട്.

ഈ­ജി­പ്­തില്‍ ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സ്ഥാ­ന­ഭ്ര­ഷ്­ട­നാ­ക്കി­യ ജ­ന­കീ­യ പോ­രാ­ട്ട­ത്തി­ന്റെ പ്ര­തീ­ക­മാ­യി­രു­ന്ന ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും ജ­ന­നി­ബി­ഡ­മാ­കു­ന്ന­ത് നേ­ടി­യെ­ടു­ത്ത മാ­റ്റ­ത്തി­ന്റെ അര്‍­ഥ­വും അ­ന്ത­സ­ത്ത­യും അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്ന­ത് ത­ട­യാന്‍ വേ­ണ്ടി­യാ­ണ്. വി­പ്ല­വ­ങ്ങള്‍ പാ­ഴാ­ക്കാന്‍ അ­തി­ന്റെ കൂ­ടെ നി­ന്നു പോ­ലും സാ­മ്രാ­ജ്യ­ത്വം ക­രു­ക്കള്‍ നീ­ക്കു­മെ­ന്ന പാഠ­മാ­ണ് ഈ­ജി­പ്­തു­കാര്‍ ഇ­പ്പോള്‍ തി­രി­ച്ച­റി­യു­ന്ന­ത്.

ഈ­ജി­പ്­തി­ന്റെ അ­ധി­നി­വേ­ശവി­രു­ദ്ധ പോ­രാ­ട്ട­ങ്ങ­ളി­ലെ­ല്ലാം ഇ­ത്ത­രം ച­തി­കള്‍ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­തി­നാല്‍ ച­രി­ത്ര­ബോ­ധ­മു­ള്ള പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് സം­ഭ­വ­ത്തി­ന്റെ ഭീ­തി­ജ­ന­ക­മാ­യ ഗ­തി മ­ന­സ്സി­ലാ­ക്കാന്‍ പ്ര­യാ­സ­മു­ണ്ടാ­കി­ല്ല. സ­ത്യ­ത്തില്‍ ഇ­ത് ഈ­ജി­പ്­തി­ന്റെ മാ­ത്രം ദു­ര­വ­സ്ഥ­യ­ല്ല. എ­വി­ടെ­യൊ­ക്കെ മ­നു­ഷ്യര്‍ സ്വ­യം നിര്‍­ണ­യ­ത്തി­നാ­യി പൊ­രു­തി­യി­ട്ടു­ണ്ടോ അ­വി­ടെ­യൊ­ക്കെ അ­ധി­കാ­ര­വര്‍­ഗം ആ പോ­രാ­ട്ട­ത്തി­ന്റെ ഗു­ണ­ഫ­ലം ക­വര്‍­ന്നെ­ടു­ത്ത് പു­തു­രൂ­പ­ത്തി­ലു­ള്ള അ­ധീ­ശ­ത്വം സ്ഥാ­പി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്.

ടു­ണീ­ഷ്യ­യില്‍ നി­ന്ന് തു­ട­ങ്ങി­യ പ്ര­ക്ഷോ­ഭ­ക്കൊ­ടു­ങ്കാ­റ്റ് ഈ­ജി­പ­തി­ലേ­ക്ക് പ­ടര്‍­ന്ന­പ്പോള്‍ അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള­വര്‍ ആ­ദ്യം ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സം­ര­ക്ഷി­ക്കാ­നാ­ണ് തു­നി­ഞ്ഞ­ത്. അ­തില്‍ ഇ­സ്‌­റാ­ഈ­ലി­ന്റെ താ­ത്­പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ജ­നാ­ധി­പ­ത്യ­ത്തി­നാ­യി നി­ല­കൊ­ള്ളു­ന്നു­വെ­ന്ന് മേ­നി ന­ടി­ക്കു­ന്ന അ­മേ­രി­ക്ക ഈ നി­ല­പാ­ട് കൈ­ക്കൊ­ള്ളു­ന്ന­തി­നെ­തി­രെ ലോ­ക­ത്താ­ക­മാ­നം പ്ര­തി­ഷേ­ധ­മു­യര്‍­ന്നു. സ­ഖ്യ­ക­ക്ഷി­ക­ളാ­യ ബ്രി­ട്ട­നും ഫ്രാന്‍­സും വ­രെ പ്ര­ത്യ­ക്ഷ­ത്തില്‍ പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ പി­ന്തു­ണ­ച്ചു.

പ്ര­ക്ഷോ­ഭം ല­ക്ഷ്യം ക­ണ്ടേ അ­ട­ങ്ങൂ എ­ന്ന് ഉ­റ­പ്പാ­യ­പ്പോള്‍ അ­മേ­രി­ക്ക­യും നി­ല­പാ­ട് മാ­റ്റി. പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് ‘ഉ­പ­ദേ­ശം’ നല്‍­കാന്‍ പ്ര­തി­നി­ധി സം­ഘ­ത്തെ അ­യ­ച്ചു­കൊ­ണ്ടാ­ണ് അ­മേ­രി­ക്ക ത­ങ്ങ­ളു­ടെ നി­റം മാ­റ്റം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­ത്. ആ ഉ­പ­ദേ­ശ­ത്തി­ന്റെ ഫ­ല­മാ­ണ് ഇ­പ്പോള്‍ ഈ­ജി­പ്­ത് അ­നു­ഭ­വി­ക്കു­ന്ന­ത്. അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­ന്റെ ആ­ശ­യ­ക്കു­ഴ­പ്പം ത­ര­ണം ചെ­യ്യാന്‍ സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ മേല്‍­നോ­ട്ട­ത്തി­ലു­ള്ള സി­വി­ലി­യന്‍ ഭ­ര­ണം എ­ന്ന തീര്‍പ്പ് അ­വ­രു­ടെ­താ­യി­രു­ന്നു.

സു­പ്രീം കൗണ്‍­സില്‍ ഓ­ഫ് ആം­ഡ് ഫോ­ഴ്‌­സസി­ന്റെ ക­ര­ങ്ങ­ളി­ലേ­ക്ക് അ­ധി­കാ­രം വ­ഴു­തി­മാ­റു­ന്ന­താ­ണ് പി­ന്നെ ക­ണ്ട­ത്. മാര്‍­ഷല്‍ തന്‍­ത്വാ­വി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സു­പ്രീം കൗണ്‍­സില്‍ ഇ­ട­ക്കാ­ല സി­വി­ലി­യന്‍ സര്‍­ക്കാ­റി­നെ സ­ഹാ­യി­ക്കു­ന്ന­തി­ന് പ­ക­രം ഭ­രി­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. മാ­സ­ങ്ങള്‍ പി­ന്നി­ട്ട­പ്പോ­ഴും യ­ഥാര്‍­ഥ അ­ധി­കാ­രം കൈ­മാ­റാന്‍ സൈ­നി­ക നേ­തൃ­ത്വം ത­യ്യാ­റാ­യി­ല്ല.

മു­ബാ­റ­ക് പോ­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ദൃ­ശ്യ ഭ­ര­ണം അ­ങ്ങ­നെ സാ­ധ്യ­­മാ­യി. ഇ­സ്സാം ശ­റ­ഫ് വെ­റും പാ­വ പ്ര­ധാ­ന­­മ­ന്ത്രി­യാ­യി അ­ധഃ­പ­തി­ച്ചു. എ­ല്ലാ നിര്‍­ണാ­യ­ക തീ­രു­മാ­ന­ങ്ങ­ളും സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ­താ­യി­രു­ന്നു. അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള വന്‍­ശ­ക്തി­ക­ളു­മാ­യി ആ­ലോ­ചി­ച്ചാ­ണ് സൈ­ന്യം ക­രു­ക്കള്‍ നീ­ക്കി­ക്കൊ­ണ്ടി­രു­ന്ന­ത്. ര­ണ്ട് മാ­സ­ത്തി­ന­കം പു­തി­യ ഭ­ര­ണ­ഘ­ട­ന­ക്ക് രൂ­പം നല്‍­കു­മെ­ന്നും പു­തി­യ പ്ര­സി­ഡന്റി­നെ തി­ര­ഞ്ഞെ­ടു­ക്കു­മെ­ന്നു­മു­ള്ള സൈ­ന്യ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം കാ­റ്റില്‍ പ­റ­ന്നു. 2013ലേ പ്ര­സി­ഡന്റ് തി­ര­ഞ്ഞെ­ടു­പ്പ് സാ­ധ്യ­മാ­കു­ക­യു­ള്ളൂ­വെ­ന്നും അ­തു­വ­രെ ഇ­പ്പോ­ഴു­ള്ള സം­വി­ധാ­നം തു­ട­രു­മെ­ന്നു­മാ­ണ് പു­തി­യ പ്ര­ഖ്യാ­പ­നം.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123

4 Responses to “ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?”

 1. salim

  മുസ്തഫയുടെ വിശകലനം പൂജ്യം മൂല്യം അര്‍ഹിക്കുന്നു, കൂടാതെ വരണ്ട സലഫിസതിന്റെ ഒരു സ്മെല്ലും – ആരെകൊണ്ടോക്കെയാണീ എഴുതിപ്പിക്കുന്നത്

 2. FEROZ

  കാന്തപുരം-സലഫി ഭായ് ഭായ് ………………..സഭാഷ് ഒടുവില്‍ പൂച്ച് പുറത്തു ചാടിയിരിക്കുന്നു.
  ഈജിപ്തില്‍ സൌദി ഭരണം ആഗ്രഹിക്കുന്നത് കേരള സലഫികള്‍
  അതിനു തടസ്സം ബ്രദര്‍ ഹുഡ്. കാരണം ബ്രദര്‍ ഹുഡ് വിഭാവനം ചെയ്യുന്നത് ബഹുസ്വരതയെ അംഗീകരിക്കുന്ന ഭരണം . കാരണം വിപ്ലവത്തില്‍ ക്രിസ്ത്യാനികളും തങ്ങളുടേതായ ഭാഗധേയം നിര്‍വഹിച്ചിരുന്നു. ബ്രദര്‍ ഹുഡിന്റെ സെക്രട്ടറി ഒരു ക്രിസ്ത്യാനി ആണ് . ഇതൊക്കെയാണ് ബ്രദര്‍ ഹുഡിനെ സലഫികളും (നൂര്‍ പാര്‍ടി) സലഫികളുടെ കേരളത്തിലെ പുതിയ സഖ്യകക്ഷിയായ കാന്തപുരത്തിനും (ചുവപ്പില്‍ നിന്നും പച്ചയിലേക്ക് കൂടു മാറിയ ) അദ്ധേഹത്തിന്റെ പത്രത്തിനും വിറളി പിടിക്കാന്‍ കാരണം . കാന്തപുരത്തിന് ബഹുസ്വരതയെ മാത്രമല്ല സ്വന്തം സമുദായതിനുള്ളിലെ എതിര്‍ ശബ്ദം പോലും ഇഷ്ടമായിരുന്നില്ലല്ലോ . (ചേകന്നൂര്‍ )

 3. Fayis

  സലഫി കാന്തപുരം ഭായ് ഭായ് കേരളത്തില്‍ അന്നേ തുടങ്ങി . ഇതിന്റെ പ്രത്യക്ഷ ഉദാഹരങ്ങള്‍ വളരെ പ്രകടമാണ്.അതിനാല്‍ ആണ് കെ പി എ മജീദിനെ (മഞ്ചേരിയില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ എ പി സുന്നികള്‍ തോല്പിച്ച അതേ മജീദ്‌ ) ലീഗ് സെക്രടറി ആക്കിയപ്പോള്‍ സലഫി വിരുദ്ധനായി അഭിനയിക്കുന്ന കാന്തപുരം എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത്. ഇതിനുള്ള പ്രത്യുപകാരമാനത്രേ , തിരു(വ്യാജ)കേശത്തിനെതിരെ കേരള സലഫികള്‍ പ്രസംഗ പരമ്പരകളും സംവാദവും നടത്താത്തത്. ഇവരെയെല്ലാം ഒരു ചരടില്‍ കോര്‍ക്കുന്നത് മുസ്ലിം ലീഗും(അധികാരത്തിനു വേണ്ടി ആദര്‍ശം പണയം വെച്ചു എന്നര്‍ത്ഥം) . ഈജിപ്തിലും ഹുസ്നി മുബാറക് കൊടുത്ത എച്ചില്‍ കഷണങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ അവിടുത്തെ പുരോഹിത വര്‍ഗം കഴിഞ്ഞിരുന്നത് . ബ്രദര്‍ ഹുഡിന്റെ സ്വാധീനം തങ്ങളുടെ ആമാശയ പൂരണത്തിന് തടസ്സമാണ് എന്നവര്‍ (പുരോഹിത പരിഷകള്‍ )തിരിച്ചറിഞ്ഞിരിക്കുന്നു.അതിനാലാണ് ബ്രദര്‍ ഹുഡിനെ സലഫികളും അവരുടെ സഖ്യ കക്ഷികളായ കാന്തപുരവും ഒക്കെ എതിര്‍ക്കുന്നത്.

 4. haroon

  പിന്നെ ആരെയാണ് വിശ്വസിക്കേണ്ടത്. വെറുതെ ഇങനെ വിശകലനം ചെയ്യുന്ന നിങ്ങള്‍ക്ക് brotherhood നേതാക്കന്മാര്‍ ജനതിപത്യത്തിനു വേണ്ടി അനുഭവിച്ച ത്യാകങ്ങളും കരാഗ്രഹ വാസവും പലായനവും (ഹിജ്റ) നിങ്ങളറിയുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.