മെല്‍ബണ്‍:  ത്രിരാഷട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വന്‍ തോല്‍വി. ജയിക്കാന്‍ 32 ഓവറില്‍ 217 റണ്‍സ് വേണ്ടിയുരന്ന മത്സരത്തില്‍ 151 റണ്‍സെടുത്തപ്പോഴേക്കും ഇന്ത്യ ഓള്‍ ഔട്ടായി. 65 റണ്‍സിന്റെ വന്‍ തോല്‍വി. സ്‌കോര്‍: ഓസ്‌ട്രേലിയ: 32 ഓവറില്‍ 5ന് 216. ഇന്ത്യ: 29.4 ഓവറില്‍ 151ന് ഓള്‍ ഔട്ട്.

മഴ മൂലമാണ് മത്സരം 32 ഓവറാക്കി ചുരുക്കിയത്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 217 റണ്‍സിന്റെ സ്‌കോര്‍ അടിച്ചെടുത്തത്. മാത്യൂ വേഡ് (67), ഡേവിഡ് ഹസി (61), മൈക്ക് ഹസി (45) എന്നിവരുടെ ബാറ്റിംഗാണ് ഒസീസിന് കരുത്തായത്. 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും അടക്കം 61 റണ്‍സ് നേടിയ ഡേവിഡ് ഹസി പുറത്താകാതെ നിന്നു. 32 പന്ത് നേരിട്ടാണ് മൈക്ക് ഹസി 45 റണ്‍സെടുത്തത്. വിനയ് കുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മയും രാഹുല്‍ ശര്‍മയും ഓരോ വിക്കറ്റ് വീതം നേടി.

Subscribe Us:

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തങ്ങള്‍ക്കിത് സാധിക്കില്ലെന്ന രീതിയിലാണ് കളിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2), ഗൗതം ഗംഭീര്‍ (5) എന്നിവര്‍ വന്നപാടെ പവലിയനിലേക്ക് തിരിച്ചു കയറി. വിരാട് കോഹ്‌ലി യുടെയും (31) രോഹിത് ശര്‍മ്മയുടെയും (21) ബാറ്റിംഗ് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും രണ്ട് പേരും ഒരേ ഓവറില്‍ പുറത്തായപ്പോള്‍ വിധി എന്തായിരിക്കുമെന്ന് ഊഹിക്കാമായിരുന്നു. സുരേഷ് റെയ്‌ന (4), രവീന്ദ്ര ജഡേജ (19), അശ്വിന്‍ (5), രാഹുല്‍ ശര്‍മ (1) എന്നിവര്‍ വെറുതെ വന്നു പോയി. ധോണി (29) ചെറിയ ഒരു ശ്രമം നടത്തിനോക്കി. പക്ഷേ രക്ഷയുണ്ടായില്ല.

Malayalam News
Kerala News in English