Categories

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

ഒരു കാലത്ത് കേരളത്തെ ഞെട്ടിച്ച ലിസ് തട്ടിപ്പ് കേസ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. നിക്ഷേപ തുകക്കുള്ള ലോട്ടറി വാങ്ങി പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി കമ്പനി പൊതുജനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ പിരിച്ചു. പണമിരട്ടിപ്പെന്ന മോഹവലയത്തില്‍ കുടുങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ലിസ് തട്ടിപ്പാണെന്ന് വ്യക്തമായി. സ്ഥാപനം അടച്ചുപൂട്ടി കേസെടുത്തു.

എന്നാല്‍ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള കമ്പനി ഉടമകള്‍ കേസ് അട്ടിമറിക്കാന്‍ അന്ന് തന്നെ ചരടുവലികള്‍ നടത്തി. ലിസ്-ദേശാഭിമാനി കോഴ വിവാദം പുറത്ത് വന്നത് അങ്ങിനെയാണ്. നിയമസഭയെപ്പോലും ഇളക്കിമറിച്ച, സി.പി.ഐ.എമ്മിനുള്ളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച സംഭവം ഇന്ന് വിസ്മൃതിയിലായി.

കേസിന്റെ വിചാരണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുകയാണ്. വിചാരണ നടപടിക്രമങ്ങളില്‍ ചില അസ്വാഭാവികതകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്തിയ ഡൂള്‍ന്യൂസിന് ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രതികളും ആരോപണ വിധേയരും സമൂഹത്തില്‍ അധികാരവും പണവും കൊണ്ട് ശക്തരാണ്. നീതിസംവിധാനങ്ങളെപ്പോലും വിലയ്‌ക്കെടുക്കാന്‍ കഴിവുള്ളവരാണവര്‍. വാര്‍ത്ത പുറത്ത് വരാതിരിക്കാന്‍ വേണ്ടി ഡൂള്‍ന്യസിനെ പല ഭാഗങ്ങളില്‍ നിന്നും ബന്ധപ്പെട്ടിരുന്നു. കോടികളുടെ അഴിമതിക്കേസ് കോടതിമുറിയില്‍ അട്ടിമറിക്കപ്പെടുന്ന ദുരന്ത സത്യം മറ്റ് മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാവാമെന്ന് ഈ ഫോണ്‍കോളുകള്‍ ഞങ്ങളെ ബോധ്യപ്പെടുത്തി.

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ് ഹരീഷ് വാസുദേവന്‍ മൂന്ന് മാസക്കാലം സമയമെടുത്താണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, മറ്റു പോലീസുകാര്‍, നിയമജ്ഞര്‍ തുടങ്ങി നിരവധി പേരെ നേരില്‍ കണ്ടും ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചും വിചാരണ സമയം കോടതിയില്‍ നേരിട്ട് ഹാജരായും തയ്യാറാക്കിയ ഈ അന്വേഷണ റിപ്പോര്‍ട്ട് ഞങ്ങള്‍ വായനക്കാര്‍ക്ക് മുമ്പാകെ വെയ്ക്കുന്നു…

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

lis-story-barആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചു ആയിരം കോടിയിലധികം രൂപ തട്ടിയ എറണാകുളത്തെ ‘ലിസ്’ എന്ന പണമിടപാട് സ്ഥാപനത്തിനെതിരായ കേസ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാര്‍ ലോട്ടറിയിലൂടെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സ്ഥാപനത്തിനെതിരായ വഞ്ചനാ കേസാണ് വാദം നടക്കുന്നതിനിടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നത്.

ലിസ് വഞ്ചിച്ചതായി നേരത്തെ പരാതിപ്പെട്ട സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയും കോടതിയെത്തന്നെ സ്വാധീനിച്ചുമാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. കേസിന്റെ വഴിയിലൂടനീളം അട്ടിമറിശ്രമങ്ങള്‍ നടന്നുവരികയാണ്. കേസന്വേഷണത്തില്‍ പ്രധാന സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. പ്രധാന രേഖകള്‍ളൊന്നും ഹാജരാക്കാതെയാണ് കേസ് കോടതിയില്‍ വാദത്തിനെത്തിയത്.

IPC സെക്ഷന്‍ 420 പ്രകാരമുള്ള വഞ്ചനാ കേസിന്റെ കുറ്റപത്രത്തില്‍ വഞ്ചന എന്നൊരു വാക്ക് പോലുമില്ല !!. തട്ടിപ്പിന് ഇരയായ നൂറിലേറെ പേര്‍ സാക്ഷികളായുള്ള കേസിന്റെ കുറ്റപത്രത്തില്‍ എവിടെയും ഒരാള്‍ പോലും ലിസ് വഞ്ചിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടില്ല. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.

കേസിലെ ഒന്നാം സാക്ഷിയായ സെന്‍ കുമാര്‍ IPS നെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നത് ഏറെ ആശ്ചര്യകരമാണ്. കേസില്‍ പ്രധാന സാക്ഷിയാകേണ്ട ലോട്ടറി ഡയറക്ടര്‍ കേസില്‍ കക്ഷിയേ അല്ലെന്നത് കേസ് അട്ടിമറിക്കപ്പെടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഉദാഹരണമാണ്.

കേസിന്റെ വിജയത്തിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും രേഖകളോ സാക്ഷികളോ ഹാജരാക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെ വെച്ചാണ് കേസ് കോടതിയില്‍ എത്തിയിരിക്കുന്നത്.

സാക്ഷികളെ സ്വാധീനിക്കുന്നു, കോടതിയെയും

കേസില്‍ നിലവിലുള്ള സാക്ഷികളെ തന്നെ തങ്ങളുടെ വരുതിയിലാക്കാന്‍ പ്രതിഭാഗം കൊണ്ട് പിടിച്ച ശ്രമമാണ് നടത്തുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തു വശത്താക്കി മൊഴി തിരുത്തിക്കുന്ന സ്ഥിതിയാണുള്ളത്. ലിസ് ദീപസ്തംഭം സ്ഥാപനത്തിന്റെ ഉടമയായ ചാക്കോയും ഭാര്യയും മക്കളും പ്രതിയായ കേസ് അട്ടിമറിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും നടത്തുന്ന ഒത്തുകളി പിടികൂടാനോ ആവശ്യമായ നടപടിയെടുക്കാനോ പുതുതായി വന്ന സര്‍ക്കാറിനും വേണ്ടത്ര താല്‍പര്യമില്ല.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 672/06 കേസിന്റെ വാദം എറണാകുളം CJM കോടതിയില്‍ ഇപ്പോള്‍ നടക്കുകയാണ്. കേസിലെ ഒന്നാം സാക്ഷിയായ ADGP സെന്‍ കുമാറിനെ വിസ്തരിച്ചാല്‍ പ്രതികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പ്രതിഭാഗം വക്കീലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ഒന്നാം സാക്ഷിയെ ഇപ്പോള്‍ 126 ാമത്തെ സാക്ഷിയായി വിസ്തരിക്കാന്‍ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മുടന്തന്‍ ന്യായങ്ങളാണ് ജഡ്ജി പറയുന്നത്. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് കോടതിയുടെ ന്യായം. എന്നാല്‍ സെന്‍കുമാര്‍ ഈ കേസിലെ പരാതിക്കാരന്‍ മാത്രമായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സെന്‍കുമാര്‍ ഇടപെട്ടിരുന്നില്ല. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് കേസ് ഡയറിയില്‍ വ്യക്തമാണ്.

പ്രതിഭാഗത്തിന് എതിരായേക്കാവുന്ന 41, 42, 43, 44 എന്നീ സാക്ഷികള്‍ക്ക് ഇതുവരെ സമന്‍സ് പോലും നല്‍കിയിട്ടില്ല. അതേസമയം മാര്‍ച്ച് 28 നു കോടതിയില്‍ ഹാജരായി മൊഴി കൊടുക്കേണ്ട 24 ,37 എന്നീ സാക്ഷികള്‍ സമന്‍സ് കിട്ടാതെ തന്നേ കോടതിയിലെത്തി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കി !!. മറ്റു സാക്ഷികളെ കോടതിയില്‍ കൊണ്ടു വരുന്നതും തിരികെ കൊണ്ടു പോകുന്നതും പ്രതിഭാഗം വക്കീലാണ്.

സാക്ഷികള്‍ മിക്കവരും പ്രോസിക്യൂഷനുമായി സഹകരിക്കുന്നില്ല. പല സാക്ഷികളും കോടതിയില്‍ നിന്നും സമന്‍സ് പോലും കൈപ്പറ്റുന്നതിനു മുന്‍പേ പ്രതികള്‍ക്കൊപ്പം വന്നു ലിസിനു അനുകൂലമായി മൊഴി പറഞ്ഞു കഴിഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കേണ്ട CJM കോടതി ജഡ്ജി കണ്ണടച്ച മട്ടാണ്. ക്രിമിനല്‍ കേസിലെ സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

ചില സാക്ഷികളെ ഭീഷണി കൊണ്ടോ പണം കൊടുത്തോ വശത്താക്കാന്‍ പ്രതികള്‍ക്ക് കഴിയാതെ വന്നിട്ടുണ്ട്. എന്നാല്‍ തന്നെ പ്രതിഭാഗം ഭീഷണിപ്പെടുത്തി എന്ന് കോടതിയില്‍ പരസ്യമായി പരാതിപ്പെട്ട സാക്ഷിയെ ജഡ്ജി തന്നേ അപമാനിച്ചു വിട്ട സ്ഥിതി ഉണ്ടായി. ഇതോടെയാണ് കോടതിയുടെ ഈ കേസിലെ നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്നത്. ലിസ് കമ്പനിക്കു അനുകൂലമായി മൊഴി പറയുന്ന സാക്ഷികളുടെ മാത്രം മൊഴി രേഖപ്പെടുത്തി റെക്കോര്‍ഡ് വേഗത്തിലാണ് വിചാരണ പുരോഗമിക്കുന്നത്.

ഫയല്‍ ചെയ്ത മിക്ക കേസുകളും ഒരു വര്‍ഷം വരെ വാദത്തിനായി നീട്ടി വെക്കുന്ന ജഡ്ജി ഈ കേസ് മാത്രം നേരത്തെ എടുത്തു കേള്‍ക്കുകയും റിക്കാര്‍ഡ് വേഗത്തില്‍ തീര്‍ക്കുകയും ചെയ്യുന്നതില്‍ നിയമ വൃത്തങ്ങള്‍ തന്നേ അമ്പരപ്പ് പ്രകടിപ്പിച്ചു തുടങ്ങി. 2011 ജനുവരി ഒന്നിന് തുടങ്ങിയ കേസില്‍ ഏപ്രില്‍ 20 വരെ തുടര്‍ച്ചയായി 47 വിസ്താരങ്ങള്‍ നടത്തി 70 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു.അടുത്ത പേജില്‍ തുടരുന്നു

Page 1 of 212

14 Responses to “ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!”

  1. Anu

    “നിയമം ചിലന്തി വല പോലെയാണ് ചെറിയ പ്രാണികള്‍ അതില്‍ പെടും വലിയവ വല പൊട്ടിച്ചു രക്ഷപ്പെടും”

  2. Rajaneesh.T

    ഡൂല്‍ ന്യൂസിന് ആശംസകള്‍..സധൈര്യം മുന്നോട്ടു പോവുക..

  3. sham

    ആശംസകള്‍

  4. uday

    വളരെ നല്ലത് എന്റെ ആശംസകള്‍

  5. Rahul

    ഈ ആശംസിച്ചു കളിക്കാന്‍ ഇവിടെ എന്താ വല്ല കല്യാണം നടക്കുന്നുണ്ടോ ??

  6. ANIL KUMAR

    അഴിമതിയുടെ കാര്യത്തിലും അത് അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കുന്ന കാര്യത്തിലും കേരളത്തിലെ പ്രധാന രണ്ടു മുന്നണികള്‍ക്കും ഒരേ മനസാണ്. ഇന്നു നിങ്ങള്‍ കട്ടാല്‍ നാളെ ഞങ്ങള്‍ അത് ചെയ്യും. കേരളരത്തിലെ കോടാനുകോടി വിഡ്ഢികളും ഇതൊക്കെ മറന്നാണ് വോട്ടു ചെയ്യന്നത്. ദയവായ് ഇങ്ങനെ ഉള്ള തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവരാന്‍ നിങ്ങള്‍ എങ്കിലും ശ്രമിക്കുക.

  7. s.ramanan

    ഇതുപോലുള്ള നല്ല ശ്രമങ്ങള്‍ക്ക് എല്ലാവിധ ഭാവികങ്ങളും നേരുന്നു ടൂള്‍ നൂസിനു

  8. s.ramanan

    ആലിന്മൂട്‌

  9. balan

    അഴിമാതിഉടെ ക്ര്യത്തിലെ എല്ലാ രാഷ്ട്രിയ പര്‍ത്ട്ടിയം ഒരേപോലെ കേസ്സെ അനീഷിച്ചേ സത്യം പോരതുകൊണ്ടുവന്ന ഒരു പോലീസെ ഉദ്യോഗസ്ഥനെ ആ ടിപര്‍ത്ടുമെന്റില്‍ നിന്നും മാറ്റി കേസ്സിനെ വളച്ചൊടിക്കുന്നു . ഉമ്മനച്ചണ്ടി സക്കാര്‍ സരിയായ ര്രുപത്തില്‍ കൊണ്ടുവരണം എന്നെ അപേഷിക്കുന്നു ! മാത്രം അല്ല സത്യസന്ദന്‍ ആയ ആ ഉടോഗസ്ര്‍ഗനെ തിരികെ ഡിപര്ട്ടുമെന്റിലെകെ തിരികെ കൊണ്ടുവരണം ! ടൂള്‍ ന്യൂസ്‌ ഇതിന്ടെ സതാവസ്ഥ നിഷ്പഷ്മായി ജനങ്ങള്‍ക്ക്‌ മുപില്‍ അവതരിപ്പിക്കണം ടൂള്‍ ന്യൂസ്‌ നെ അഭിനന്ദനങ്ങള്‍ !

  10. balan

    അഴിമതിക്കെതിരെ ഇന്നേ മതുഭുമിടിലെ കണ്ടു ! തുക്കുന്നെങ്കില്‍ തുക്കെ എനിക്കെ ചെത്താന്‍ പോകണം എന്നെ ! ഒരു പഷേ നാളെ നമ്മള്‍ ഓരോരുത്തരും കോടതിടിലെ നിന്നെ തന്നെ ഇങ്ങനെ പറയണ്ട അവസരം വന്നേകം അഴിമതി അത്രത്തോളം പെരുകി !

  11. sreejith

    കൊള്ളാം മോനെ ഹരീഷേ ….. 🙂

  12. dhanasumod

    ഹരീഷ് താങ്ങളുടെ പ്രയത്നം അഭിനന്ദനാര്‍ഹം

  13. thadhagath

    great

  14. Manav K

    കോടതി ജഡ്ജിയും വിലക്കെടുക്കപ്പെട്ടു എന്നാ ആരോപണം ഞെട്ടിക്കുന്നതാണ്. എന്ത് കൊണ്ട് ഈ വാര്‍ത്ത മറ്റുപത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.