Administrator
Administrator
അന്ത്യ അത്താഴം ബോര്‍ഡ് സ്ഥാപിച്ചത് പാര്‍ട്ടിയല്ല: പിണറായി
Administrator
Sunday 5th February 2012 12:41pm

തിരുവനന്തപ്പുരം: അന്ത്യ അത്താഴം മോശമായി ചിത്രീകരിച്ച ബോര്‍ഡ് സ്ഥാപിച്ചത് സി.പി.ഐ(എം) അല്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബോര്‍ഡ് ഉയര്‍ന്ന പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് അറിഞ്ഞിരുന്നില്ല. ഇത്തരമൊരു ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞ ഉടന്‍ ഉടന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് മാറ്റിയെന്നും പിണറായി പറഞ്ഞു.

ബോര്‍ഡ് എടുത്തു മാറ്റി ഒരാഴ്ച കഴിഞ്ഞാണ് മനോരമ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ മനോരമയും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ത്യ അത്താഴത്തിന്റെ കാര്‍ട്ടൂണ്‍ പുറത്തു വിട്ടിട്ടുണ്ട്. വി.പി സിംഗായിരുന്നു കാര്‍ട്ടൂണില്‍ കേന്ദ്ര സ്ഥാനത്ത്. ആ കാര്‍ട്ടൂണിന് മനോരമയ്ക്ക് അവാര്‍ഡ് കിട്ടി. ഇത് അന്ത്യ അത്താഴത്തെ അപമാനിക്കാന്‍ വേണ്ടിയായിരുന്നോ എന്ന് മനോര വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

യേശുക്രിസ്തുവിനെയോ ക്രൈസ്തവ മത മൂല്യങ്ങളെയോ അപമാനിക്കാന്‍ സി.പി.ഐ(എം)ന് ഉദ്ദേശ്യമില്ല.

പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചു. പാര്‍ട്ടിയില്‍ നിന്ന് അകന്നവര്‍ പോലും ഇപ്പോള്‍ സഹകരിക്കുന്നു. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ കരുത്ത് വര്‍ധിച്ചു. വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ മൊത്തത്തില്‍ നല്ല വിജയം ഉണ്ടായതായും പിണറായി കൂട്ടിച്ചേര്‍ത്തു. ജനങ്ങളില്‍ നിന്ന് അകലുന്ന സര്‍ക്കാറിന് സ്വാഭാവിക പതനം ഉണ്ടാകുമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

യേശുക്രിസ്തുവിനെ ഒബാമയാക്കിയും ശിഷ്യന്മാരെ സോണിയയും രാഹുലും അദ്വാനിയും മോഡിയുമെല്ലാമടങ്ങുന്ന കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കളാക്കിയും ചിത്രീകരിച്ച് തൃക്കണ്ണാപ്പുരത്താണ് പോസ്റ്റര്‍ ഉയര്‍ന്നത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു കെട്ടിട നിര്‍മാണത്തൊഴിലാളി യൂണിയന്റെ പേരിലാണ് ഫഌക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നത്. ‘ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം, പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം’ എന്ന അടിക്കുറിപ്പാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

അന്ത്യ അത്താഴ ഫ്‌ലക്‌സ്: സി.പി.ഐ.എം മാപ്പു പറയണമെന്ന് ഉമ്മന്‍ ചാണ്ടി

അന്ത്യ അത്താഴ ഫ്‌ലക്‌സിനെതിരെ കെ.സി.ബി.സിയും സീറോ മലബാര്‍ സഭയും

Malayalam News
Kerala News in English

Advertisement