മതനിരപേക്ഷതയെ കുറിച്ചുള്ള രാധാകൃഷ്ണന്റെ (ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍) ആശയം ഭൂരിപക്ഷവര്‍ഗീയതയ്ക്കു മുന്നില്‍ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തു. എല്ലാ മതങ്ങളും സഹിഷ്ണുതയോടെ പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തില്‍ നിന്നും വേര്‍തിരിക്കാനാവത്തതാണ് മതമെന്നും അതു പറയുന്നു. അമൂര്‍ത്തമായ മതത്തിനു സമാനമായ ഒന്നുമില്ല. നമ്മള്‍ എല്ലാമതങ്ങളെയും ഒരുപോലെ പരിഗണിച്ചാല്‍ മതത്തിന് ഭരണകൂടകത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിയുമെന്നു പറയുന്നത് അസംബന്ധമാണ്. അമൂര്‍ത്തമായ മതം ഇല്ലാത്തതിനാല്‍ ഭൂരിപക്ഷമതത്തിന് മാത്രമേ ഒരു പങ്കുവഹിക്കാനാവുകയുള്ളു. ഇര്‍ഫാന്‍ ഹബീബ് സംസാരിക്കുന്നു….
ഫേസ് ടു ഫേസ് : ഇര്‍ഫാന്‍ ഹബീബ് / അജാസ് അഷറഫ്
മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍
“ആദ്യം നമ്മള്‍ ഓര്‍ക്കേണ്ടത് മുസ്‌ലിം ലീഗ് യാഥാസ്ഥിതികരല്ലെന്നതാണ്. അവര്‍ വര്‍ഗീയവാദികളാണ് എന്നാല്‍ മതബോധമുള്ളവരായിരുന്നില്ല. ജിന്ന പോലും സ്വയം മതബോധമുള്ളവനായിരുന്നില്ല. എന്നിരുന്നാലും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന മുസ്‌ലിങ്ങളില്‍ ഒരുപാട് ദൈവമീമാംസാപണ്ഡിതന്മാരുണ്ട്. ഇത്തരക്കാര്‍ സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി.”
ഇന്ത്യകണ്ട മാര്‍ക്‌സിസ്റ്റ് ചരിത്രകാരില്‍ പ്രധാനിയാണ് ഇര്‍ഫാന്‍ ഹബിബ്. ഇന്ത്യയുടെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രപശ്ചാത്തലങ്ങളെ ദേശീയവാദ ചരിത്രരചനാ സമ്പ്രദായങ്ങളില്‍ നിന്നും വിട്ടുമാറി വിശകലനം ചെയ്യാന്‍ അദ്ദേഹം തയ്യാറായി. ഇന്ത്യന്‍ ഫ്യൂഡല്‍ സമ്പ്രദായം, പുരാതനമധ്യകാലഘട്ടം, ഇന്ത്യയുടെ സാമ്പത്തിക ചരിത്രം മുതലായ വിവിധങ്ങളായ ഗവേഷണ പ്രബന്ധങ്ങളിലൂടെയും ചരിത്രാഖ്യാന കൃതികളിലൂടെയും അദ്ദേഹം ഇന്ത്യയുടെ ചരിത്രപഠനങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.
84 കാരനായ ഇര്‍ഫാന്‍ ഹബിബ് ഇന്ത്യാവിഭജനം, ഗാന്ധിവധം, തുടര്‍ന്ന് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയും വര്‍ഗീയവാദത്തിന്റെ വളര്‍ച്ചയും വരെ വിശദമാക്കുന്നു, സ്‌ക്രോളിന് നല്‍കിയ ഈ അഭിമുഖത്തിലൂടെ.
ഇന്ത്യാവിഭജനത്തെക്കുറിച്ചും അത് നിങ്ങളിലും അലിഖഢിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമുള്ള ഓര്‍മകള്‍?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് എനിക്ക് പതിനാറ് വയസ്സായിരുന്നു. അന്ന് അലിഖഢ് ഉള്‍പ്പെടെയുള്ള ആ നിയോജകമണ്ഡലം മുസ്‌ലിം ലീഗിന് അധീശത്വമുള്ള പ്രദേശമായിത്തീര്‍ന്നു. കോണ്‍ഗ്രസുകാരനായ അച്ഛനില്‍ നിന്നും (പ്രശസ്ത ചരിത്രകാരന്‍ മുഹമ്മദ് ഹബിബ്, 1885-1971) പകര്‍ന്നുകിട്ടിയ ദേശീയതയായിരുന്നു എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് മുസ്‌ലിം ലീഗ് കാരണം എനിക്കു ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ഉദാഹരണമായി സ്‌കൂളിലേക്കു പോകുമ്പോഴും തിരിച്ചുവരുമ്പോഴും എന്നെ ശാരീരികമായി തന്നെ ആക്രമിച്ചിരുന്നു.. പക്ഷെ അത്തരം സംഭവങ്ങള്‍ വളരെ നിസാരമായിരുന്നു.
ജനുവരിയില്‍ ദല്‍ഹിയില്‍ ഗാന്ധിജി നടത്തിയ സത്യാഗ്രഹം (1948) സ്ഥിതി കൂടുതല്‍ വഷളാവാനിടയാക്കി. അതുകൊണ്ട് തന്നെ അതേ മാസം തന്നെ ഗാന്ധി കൊല്ലപ്പെട്ടു. ഗാന്ധി കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസം അലിഖഢില്‍ വന്‍പ്രതിഷേധ റാലി നടന്നു. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒരുപോലെ പങ്കെടുത്ത ആ റാലിയില്‍ ഞാനും പങ്കെടുത്തിരുന്നു. ആദ്യമായായിരുന്നു ഇത്തരമൊരു റാലിയില്‍ ഞാന്‍ പങ്കെടുക്കുന്നത്. എന്റെ ആദ്യ കമ്മ്യൂണിസ്റ്റ് സമരവും അതായിരുന്നു.

ഇത് വിഭജനകലാപവുമായി താരതമ്യം ചെയ്യുമ്പോഴാണെന്ന് ഞാന്‍ ഊഹിച്ചോട്ടെ?
അതെ. ഇപ്പോഴത്തെ ഹരിയാനയുടെ അതിര്‍ത്തിയിലാണ് അലിഖഢ് എന്നതിനാല്‍ ഞങ്ങള്‍ വല്ലാതെ ഭയന്നിരുന്നു. മുസ്‌ലിങ്ങളുടെ കൂട്ടക്കുരുതികള്‍ യമുനവരെ നീണ്ടു. അത് ഗുരുതരാമായ അവസ്ഥയായിരുന്നു. 1947 ഡിസംബറില്‍ ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നില്ല. കാരണം മുസ്‌ലിങ്ങള്‍ യാത്രചെയ്യുന്നത് സുരക്ഷിതമായിരുന്നില്ല. അങ്ങനെ പുറത്തിറങ്ങിയ മുസ്‌ലിങ്ങളില്‍ പലരും ട്രെയിനുകളില്‍ കൊലചെയ്യപ്പെട്ടു.
ജനുവരിയില്‍ ദല്‍ഹിയില്‍ ഗാന്ധിജി നടത്തിയ സത്യാഗ്രഹം (1948) സ്ഥിതി കൂടുതല്‍ വഷളാവാനിടയാക്കി. അതുകൊണ്ട് തന്നെ അതേ മാസം തന്നെ ഗാന്ധി കൊല്ലപ്പെട്ടു. ഗാന്ധി കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസം അലിഖഢില്‍ വന്‍പ്രതിഷേധ റാലി നടന്നു. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒരുപോലെ പങ്കെടുത്ത ആ റാലിയില്‍ ഞാനും പങ്കെടുത്തിരുന്നു. ആദ്യമായായിരുന്നു ഇത്തരമൊരു റാലിയില്‍ ഞാന്‍ പങ്കെടുക്കുന്നത്. എന്റെ ആദ്യ കമ്മ്യൂണിസ്റ്റ് സമരവും അതായിരുന്നു.
അന്നുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?
“ഇശ്വര്‍ അള്ളാഹ് തേരെ നാം, സബ്‌കോ സന്മതി ദേ ഭഗവന്‍” (ഈശ്വരനും അല്ലാഹുവും ഒരേ ദൈവത്തിന്റെ പേരുകള്‍ തന്നെയാണ്. മനുഷ്യന് നല്ല ബുദ്ധി തേന്നിപ്പിക്കണമേ!) എന്ന് കോണ്‍ഗ്രസുകര്‍ പറഞ്ഞുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും മറ്റും “ഗാന്ധിയുടെ കൊലയാളികളെ തൂക്കിലേറ്റൂ, ഹിന്ദുമഹാസഭക്കാരെ തൂക്കിലേറ്റൂ” എന്ന മുദ്രാവാക്യമുയര്‍ത്തി.
യു.പിയിലും അലിഖഢിലും ഹിന്ദുമഹാസഭ പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. ഹിന്ദു മഹാസഭക്കാര്‍ മധുരവിതരണം നടത്തിയെന്ന് പലരും പറയാന്‍ തുടങ്ങി. ഇത് പലതരം ഉഹാപോഹപ്രചരണങ്ങള്‍ക്കും വഴിയൊരുക്കി. മധുരപലഹാര വിതരണം നടന്നിരുന്നു. അത് വാസ്തവമാണ്. സര്‍ദാര്‍ പട്ടേല്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഏതോ ഒരാളുടെ മരുമകളോ മരുമകനോ വിവാഹിതനായത് കൊണ്ടാണ് മധുരവിതരണം നടന്നതെന്നാണ് പട്ടേല്‍ പറഞ്ഞതെങ്കിലും.
നെഹ്‌റുവിനെപ്പോലെ സ്ഥിരതയുള്ള ഒരു ചിന്തകനായിരുന്നില്ല ഗാന്ധി. താന്‍ സത്യത്തിനു പിറകേ ആണെന്നതിനാല്‍ സ്ഥിരതയല്ല തന്റെ ആശയം എന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഞാന്‍ ഗാന്ധിയെ വായിച്ചിട്ടില്ല. പക്ഷെ, ഇപ്പോള്‍ സെക്കുലര്‍ (മതനിരപേക്ഷ) ഇന്ത്യ എന്നുവിളിക്കുന്നതിനെ, നെഹ്‌റുവിനെയും എന്റെ പിതാവിനെയും പോലുള്ളവര്‍ നേരത്തെ തന്നെ ഉപയോഗിച്ച ആ വാക്കിനെ, അദ്ദേഹം പ്രതിരോധിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കു അതിലൂടെ മനസിലാക്കാനാകും.

എന്തായാലും ഇന്ത്യയിലെ, ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം 1948 ജനുവരി ഒരു ടേണിങ് പോയിന്റായിരുന്നു എന്നത് വാസ്തവമാണ്”
“ആധുനിക ഇന്ത്യയുടെ രൂപീകരണത്തില്‍ ഗാന്ധിജിയുടെ സംഭാവന എന്താണെന്ന് ശരിക്കും മനസിലാക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹം കൊല്ലപ്പെടുന്നതിന് നാലാഴ്ച മുമ്പുള്ള സംഭവവികാസങ്ങളെ വിമര്‍ശനാത്മകമായി പരിശോധിച്ചാല്‍ മതി” യെന്നു ഒരു ലക്ചറിനിടയ്ക്ക് താങ്കള്‍ പറഞ്ഞത് ഇതുകൊണ്ടാണോ?
നെഹ്‌റുവിനെപ്പോലെ സ്ഥിരതയുള്ള ഒരു ചിന്തകനായിരുന്നില്ല ഗാന്ധി. താന്‍ സത്യത്തിനു പിറകേ ആണെന്നതിനാല്‍ സ്ഥിരതയല്ല തന്റെ ആശയം എന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അതിനുശേഷം ഞാന്‍ ഗാന്ധിയെ വായിച്ചിട്ടില്ല. പക്ഷെ, ഇപ്പോള്‍ സെക്കുലര്‍ (മതനിരപേക്ഷ) ഇന്ത്യ എന്നുവിളിക്കുന്നതിനെ, നെഹ്‌റുവിനെയും എന്റെ പിതാവിനെയും പോലുള്ളവര്‍ നേരത്തെ തന്നെ ഉപയോഗിച്ച ആ വാക്കിനെ, അദ്ദേഹം പ്രതിരോധിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കു അതിലൂടെ മനസിലാക്കാനാകും.
1947 ഡിസംബറില്‍ എന്റെ പിതാവ് ബോംബെയിലെ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ പ്രസംഗിച്ച കാര്യങ്ങള്‍ തൊട്ടടുത്ത ദിവസം ഞാന്‍ വായിച്ചിരുന്നു. അദ്ദേഹം സെക്കുലര്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഗാന്ധിജി നമുക്ക് മതനിരപേക്ഷ ഇന്ത്യയുടെ ഒരു ചിത്രം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹമതില്‍ പറയുന്നുണ്ട്.
അദ്ദേഹം വര്‍ഗീയ ലഹളകള്‍ക്കെതിരെ മാത്രമായിട്ടല്ല, പാകിസ്ഥാന് 55 കോടി നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധിച്ചിട്ട് കൂടിയാണ് നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ചിരുന്നത്. ഇരുരാജ്യങ്ങളുടെയും സ്വത്തുക്കളും ബാധ്യതകളും ഇന്ത്യ വിഭജിച്ച സമയത്തുണ്ടാക്കിയ കരാര്‍ അനുസരിച്ച് നല്‍കാനുള്ള തുകയായിരുന്നു അത്. അദ്ദേഹത്തിന്റേത് ശ്രദ്ധേയമായ നിലപാടായിരുന്നു. പാകിസ്ഥാനിലോ അതുമായി ബന്ധപ്പെട്ടോ എന്തുതന്നെ സംഭവിച്ചാലും ഇന്ത്യ മതനിരപേക്ഷമായി നിലനില്‍ക്കുമെന്ന് അദ്ദേഹം കാട്ടിക്കൊടുത്തു.
ഗാന്ധിയെ മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കണം. ജാതീയത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് അദ്ദേഹം വന്നതെന്ന് നമ്മള്‍ പലപ്പോഴും മറക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ അദ്ദേഹം എല്ലാം തുറന്നു പറയുകയും കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുകയും എല്ലായ്‌പ്പോഴും സ്വയം ഇകഴ്ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അരുന്ധതി റോയിയും മറ്റും ചെയ്തുകൊണ്ടിരിക്കുന്നതുപോലെ അദ്ദേഹത്തെ വിമര്‍ശിക്കുകയെന്നത് എളുപ്പമായി മാറി.

വിഭജനം അനുവദിച്ചതിനും മുസ്‌ലിം വികാരങ്ങളെ പ്രീണിപ്പിച്ചതിനും ഗാന്ധിയെ തീവ്രഹിന്ദു-വലതുപക്ഷവാദികള്‍ വിമര്‍ശിക്കുന്നുണ്ടല്ലോ. ബൂര്‍ഷ്വാസികളുടെ ശുഭശകുനം എന്നും അദ്ദേഹം പഴികേട്ടിരുന്നു. ഗാന്ധി ജാതിവ്യവസ്ഥയെ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്ന് വിമര്‍ശിക്കുന്ന അംബേദ്കറിസ്റ്റുകളെയും കാണാനാകും…
ഒരു ചരിത്രകാരനെന്ന നിലയില്‍ പറയാം, ഗാന്ധിയെ മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കണം. ജാതീയത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് അദ്ദേഹം വന്നതെന്ന് നമ്മള്‍ പലപ്പോഴും മറക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ അദ്ദേഹം എല്ലാം തുറന്നു പറയുകയും കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുകയും എല്ലായ്‌പ്പോഴും സ്വയം ഇകഴ്ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അരുന്ധതി റോയിയും മറ്റും ചെയ്തുകൊണ്ടിരിക്കുന്നതുപോലെ അദ്ദേഹത്തെ വിമര്‍ശിക്കുകയെന്നത് എളുപ്പമായി മാറി.
ഒരു പ്രത്യേക കാലഘട്ടത്തില്‍ തന്റെ കാഴ്ചപ്പാടും അഭിപ്രായവും എന്തായിരുന്നെന്ന് തുറന്നുപറയുന്നതില്‍ ഗാന്ധി വളരെ സത്യസന്ധനായിരുന്നു. അതു തെറ്റായിരുന്നു എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു എന്നതാണ് വസ്തുത. ഉദാഹരണത്തിന് ആഫ്രിക്കക്കാരോട് അദ്ദേഹത്തിന് ആദ്യം തോന്നിയിരുന്ന വിദ്വേഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം സത്യസന്ധനായിരുന്നു, എന്നാല്‍ വംശീയത (Racist) ആയിരുന്നില്ല. ആ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജാതിചിന്തകള്‍ വളരെ ശക്തമായിരുന്നു. നിങ്ങള്‍ ആദ്യം ജാതിവ്യവസ്ഥയില്ലാതാക്കൂ എന്നു പറഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം നടത്താനാവുമായിരുന്നില്ല.
ഖിലാഫത്ത് സമരങ്ങള്‍ക്ക് പിന്തുണ നല്‍കി മുസ്‌ലിം വികാരങ്ങളെ പ്രീണിപ്പിച്ചുവെന്ന് ഗാന്ധിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കാറുണ്ട്. പക്ഷെ തുര്‍ക്കികളെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഏഷ്യ മുഴുവന്‍ ബ്രിട്ടീഷ്-ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ പിടിയിലാവുമായിരുന്നു. ലെനിന്റെ റഷ്യയും തുര്‍ക്കിയെ പിന്തുണച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നോക്കുകയാണെങ്കില്‍ ഖിലാഫത്ത് സമരം പ്രധാനമായിരുന്നു, ബ്രിട്ടീഷുകാര്‍ക്കെതിരെ നിസ്സഹകരണസമരം പ്രധാന്യമുള്ളതുപോലെ.
ഒരു പൊതുപ്രശ്‌നത്തിനുമേല്‍ ജാതി, മതം, ഭാഷാ വ്യത്യാസങ്ങളില്ലാതെ ജനതയെ ഒരുമിപ്പിക്കാനാണ് ഗാന്ധിജി ശ്രമിച്ചതെന്നാണോ താങ്കള്‍ പറയുന്നത്?
അതെ. ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നോ നമ്മുടെ പ്രശ്‌നം അതോ നമുക്കിടയിലെ തന്നെ ഭിന്നതകളായിരുന്നോ നമ്മുടെ സുപ്രധാന പ്രശ്‌നം? ഇതായിരുന്നു അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അടിസ്ഥാനപ്രശ്‌നമായോ, പ്രധാനലക്ഷ്യമായോ കാണുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഗാന്ധിയെയും നെഹ്‌റുവിനെയും കമ്മ്യൂണിസ്റ്റുകളെയും അതുപോലുള്ള മറ്റുള്ളവരെയും വിമര്‍ശനത്തിനു വിധേയരാക്കുന്നത്.
അരുന്ധതി റോയിയും മറ്റും ഇന്നത്തെ വിവേകത്തിലോ വിവേകമില്ലായ്മയിലോ നിന്നുകൊണ്ട് ഗാന്ധിയെ വിലയിരുത്തകയാണോ എന്ന് എനിക്കറിയില്ല. സാമൂഹികാവസ്ഥയെ അക്കാലത്ത് നിലനിന്നിരുന്നത് അതുപോലെ മനസിലാക്കുന്നതാണ് വിവേകം. ദക്ഷിണാഫ്രിക്കയില്‍ വെച്ച് സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് ഉദ്‌ഘോഷിച്ച അതേ ഗാന്ധി 1945 ആവുമ്പോഴേയ്ക്കും സ്ത്രീകള്‍ നേതൃത്വത്തിലേയ്ക്ക് കടന്നുവരണമെന്നും സ്ത്രീയും പുരുഷനും തമ്മില്‍ വിവേചനങ്ങളൊന്നുമില്ല എന്ന് പറയുന്നതിലെത്തിച്ചേര്‍ന്നു എന്ന് നമ്മള്‍ അഭിമാനിക്കുകയാണ് വേണ്ടത്. ഗാന്ധിയില്‍ മാത്രമല്ല രാജ്യത്ത് മുഴുവന്‍ ഉണ്ടാവുന്ന അത്തരം മാറ്റങ്ങളില്‍ നമ്മള്‍ അഭിമാനിക്കുകയാണ് ചെയ്യേണ്ടത്.

അതായത്, ഇന്നത്തെ കാലത്ത് നിന്നുകൊണ്ട് അരുന്ധതി റോയിയും മറ്റും ഗാന്ധിജി അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന പ്രശ്‌നങ്ങളോട് പ്രതികരിച്ചതിനെ വിവേകപൂര്‍വ്വം (Wisdom) വിലയിരുത്തുകയാണ് ചെയ്യുന്നതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?
അരുന്ധതി റോയിയും മറ്റും ഇന്നത്തെ വിവേകത്തിലോ വിവേകമില്ലായ്മയിലോ നിന്നുകൊണ്ട് ഗാന്ധിയെ വിലയിരുത്തകയാണോ എന്ന് എനിക്കറിയില്ല. സാമൂഹികാവസ്ഥയെ അക്കാലത്ത് നിലനിന്നിരുന്നത് അതുപോലെ മനസിലാക്കുന്നതാണ് വിവേകം. ദക്ഷിണാഫ്രിക്കയില്‍ വെച്ച് സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് ഉദ്‌ഘോഷിച്ച അതേ ഗാന്ധി 1945 ആവുമ്പോഴേയ്ക്കും സ്ത്രീകള്‍ നേതൃത്വത്തിലേയ്ക്ക് കടന്നുവരണമെന്നും സ്ത്രീയും പുരുഷനും തമ്മില്‍ വിവേചനങ്ങളൊന്നുമില്ല എന്ന് പറയുന്നതിലെത്തിച്ചേര്‍ന്നു എന്ന് നമ്മള്‍ അഭിമാനിക്കുകയാണ് വേണ്ടത്. ഗാന്ധിയില്‍ മാത്രമല്ല രാജ്യത്ത് മുഴുവന്‍ ഉണ്ടാവുന്ന അത്തരം മാറ്റങ്ങളില്‍ നമ്മള്‍ അഭിമാനിക്കുകയാണ് ചെയ്യേണ്ടത്.
ഗാന്ധി തുടര്‍ച്ചയായി രൂപപ്പെട്ടുവരികയായിരുന്നു. 1920 കളില്‍ ദളിതര്‍ ജാതിവ്യവസ്ഥയെ അംഗീകരിച്ചില്ലെന്നായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇന്നും വിവാഹകാര്യത്തില്‍ ദളിതര്‍ പരിഗണിക്കുന്നതും തെരഞ്ഞെടുക്കുന്നതും അവരുടെ ജാതിയിലുള്ളവരെ (ഉപജാതിയിലുള്ളവരെ) തന്നെയാണ്. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്ന അക്കാലത്ത് എല്ലാ പ്രശ്‌നങ്ങളെയും ഉന്നയിക്കണമെന്ന് ചിന്തിക്കുന്നത് അസംബന്ധമാണ്.
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായതിന്. കാരണം കമ്മ്യൂണിസ്റ്റുകള്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം റഷ്യയെയും ചൈനയെയും വിമര്‍ശിച്ചു. അദ്ദേഹം കുറേയേറെ സമയം സംസാരിച്ചു. പക്ഷെ പാസ്‌പോര്‍ട്ടിന്റെ പ്രശ്‌നത്തില്‍ അദ്ദേഹത്തിനു യാതൊന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു. കാരണം പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് പണ്ഡിറ്റ് ജെ.ബി പന്താണ്. എന്നിരുന്നാലും രണ്ടുദിവസത്തിനുശേഷം എനിക്കു പാസ്‌പോര്‍ട്ട് കിട്ടി.

ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായതിന്റെ പേരില്‍ നിങ്ങള്‍ക്കു പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ടിരുന്നില്ലേ?
1954-55 കാലഘട്ടത്തില്‍ വിദേശ സ്‌കോളര്‍ഷിപ്പിനായി കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ വിവരങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു പരസ്യം പുറത്തിറക്കി. ഞാനും അപേക്ഷിച്ചു. എന്റെ വിദ്യാഭ്യാസയോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഞാനും തെരഞ്ഞെടുക്കപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡിലേക്ക് അഡ്മിഷന്‍ കിട്ടി. പക്ഷെ സ്‌കോളര്‍ഷിപ്പ് തിരിച്ചേല്‍പ്പിക്കാമെന്നു സമ്മതിക്കുന്നതുവരെ എനിക്കു പാസ്‌പോര്‍ട്ട് നിരസിക്കപ്പെട്ടു.
അതൊരു അസ്വാഭാവികതയായിരുന്നല്ലോ, ഒരു 22 കാരനെ സംബന്ധിച്ചിടത്തോളം
(ചിരിക്കുന്നു.) ഞാന്‍ പണ്ഡിറ്റ്ജിയ്ക്ക് (ജവഹര്‍ലാല്‍ നെഹ്‌റു) എഴുതി. ഞാനും എന്റെ ഭാര്യയും ഒരുമിച്ചാണ് കത്തെഴുതിയത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാളുടെ മകനാണെന്ന കാര്യം ഞാന്‍ മറച്ചുവെച്ചു. എന്നിരുന്നാലും ആ കത്തിന്റെ പേരിലാണ് നെഹ്‌റു എന്നെ വിളിപ്പിച്ചതും ശകാരിച്ചതും….
ശകാരിച്ചു? എന്തിനു?
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായതിന്. കാരണം കമ്മ്യൂണിസ്റ്റുകള്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം റഷ്യയെയും ചൈനയെയും വിമര്‍ശിച്ചു. അദ്ദേഹം കുറേയേറെ സമയം സംസാരിച്ചു. പക്ഷെ പാസ്‌പോര്‍ട്ടിന്റെ പ്രശ്‌നത്തില്‍ അദ്ദേഹത്തിനു യാതൊന്നും ചെയ്യാനാവില്ലെന്നു പറഞ്ഞു. കാരണം പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് പണ്ഡിറ്റ് ജെ.ബി പന്താണ്. എന്നിരുന്നാലും രണ്ടുദിവസത്തിനുശേഷം എനിക്കു പാസ്‌പോര്‍ട്ട് കിട്ടി.
ഞാന്‍ അവിടെ പഠിച്ചിരുന്ന കാലത്ത് വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നും മുസ്‌ലിങ്ങളായിരുന്നു, അതേപോലെ അധ്യാപകരില്‍ നാലിലൊന്നും. ഇന്ന് അവിടെ 90% മുസ്‌ലിങ്ങളാണ്. ഇപ്പോള്‍ മുസ്‌ലിം അല്ലാത്ത വളരെക്കുറച്ചു അധ്യാപകര്‍ മാത്രമാണ് അവിടെ അവശേഷിക്കുന്നത്.

ഒരു വിദ്യാര്‍ഥിയായിരുന്ന നിങ്ങളെ നെഹ്‌റു നേരിട്ടു ഫോണില്‍ വിളിച്ചിരുന്നു എന്നാണോ പറയുന്നത്?
അക്കാലത്ത് ഫോണുണ്ടായിരുന്നില്ല. അലിഖഢ് മുസ്‌ലിം സര്‍വ്വകലാശാല (എ.എം.യു) വൈസ് ചാന്‍സലറുടെ സെക്രട്ടറിയായിരുന്ന സാക്കിര്‍ ഹുസൈന്‍ (പിന്നീട് ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായി) എനിക്കൊരു സ്ലിപ്പ് തന്നു. ദല്‍ഹിയില്‍ രാവിലെ 9 മണിക്ക് നെഹ്‌റുവിനെ കാണണമെന്നായിരുന്നു അതില്‍. അവിടെ സെക്യൂരിറ്റികളെയോ ഗാര്‍ഡുകളെയോ ഞാന്‍ കണ്ടിട്ടില്ല.
“Of Human Bondage” എന്ന സിനിമാ കാണാന്‍ കൊണാട്ട് പ്ലേസിലെ റീഗല്‍ സിനിമയില്‍ നെഹ്‌റു പോയിരുന്നു എന്ന് ഞാന്‍ വായിച്ചിരുന്നു.അതാണങ്ങനെ സംഭവിച്ചത്. മത്തായിയുടെ (പ്രൈവറ്റ് സെക്രട്ടറി ഒ.പി. മത്തായ്) മുറിയില്‍ കടക്കുന്നതുവരെ എനിക്ക് ആഹ്ലാദിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അലിഖഢ് മുസ്‌ലിം സര്‍വ്വകലാശാലയ്ക്കുമേലുള്ള യാഥാസ്ഥിതിക ഘടകങ്ങളുടെ സ്വാധീനം നിങ്ങള്‍ അവിടെ വിദ്യാര്‍ഥിയായിരുന്ന കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?
ആദ്യം നമ്മള്‍ ഓര്‍ക്കേണ്ടത് മുസ്‌ലിം ലീഗ് യാഥാസ്ഥിതികരല്ലെന്നതാണ്. അവര്‍ വര്‍ഗീയവാദികളാണ് എന്നാല്‍ മതബോധമുള്ളവരായിരുന്നില്ല. ജിന്ന പോലും സ്വയം മതബോധമുള്ളവനായിരുന്നില്ല. എന്നിരുന്നാലും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന മുസ്‌ലിങ്ങളില്‍ ഒരുപാട് ദൈവമീമാംസാപണ്ഡിതന്മാരുണ്ട്. ഇത്തരക്കാര്‍ സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി.
ഞാന്‍ പഠിക്കുന്ന സമയത്ത് ദിപാവലിയും ഗുരുനാനാക്കിന്റെ പിറന്നാളുമെല്ലാം ആഘോഷിച്ചിരുന്നു. നഗരത്തിലെ ഗുരുദ്വാരയില്‍ നിന്നും ലോഡുകണക്കിന് ലഡുകള്‍ എ.എം.യുവില്‍ എത്തിയിരുന്നു. ആ സമയത്ത് സാഹചര്യം വ്യത്യസ്തമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ആ കാലട്ടത്തില്‍ ഒരുമിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഇന്ന് ഇതല്ല അവിടുത്തെ സ്ഥിതി. എല്ലാറ്റിനാലും അത് സ്വാധീനിക്കപ്പെട്ടിരിക്കുകയാണ്.

ഇത് അലിഖഢ് മുസ്‌ലിം സര്‍വ്വകലാശാലയെ മോശമായി ബാധിക്കാന്‍ തുടങ്ങിയോ?
അതെ, പക്ഷെ അതിനു മറ്റുകാരണങ്ങളുമുണ്ട്. ഞാന്‍ അവിടെ പഠിച്ചിരുന്ന കാലത്ത് വിദ്യാര്‍ഥികളില്‍ മൂന്നിലൊന്നും മുസ്‌ലിങ്ങളായിരുന്നു, അതേപോലെ അധ്യാപകരില്‍ നാലിലൊന്നും. ഇന്ന് അവിടെ 90% മുസ്‌ലിങ്ങളാണ്. ഇപ്പോള്‍ മുസ്‌ലിം അല്ലാത്ത വളരെക്കുറച്ചു അധ്യാപകര്‍ മാത്രമാണ് അവിടെ അവശേഷിക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികളില്‍ അവരെ നിസാരമായി മാറ്റിനിര്‍ത്തി. ഹോസ്റ്റലുകളില്‍ വളരെക്കുറിച്ച് ഹിന്ദു വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. അലിഖഢ് മുസ്‌ലിം സര്‍വ്വകലാശാലയുടെ ഭൗതികാവസ്ഥയിലുണ്ടായ മാറ്റം അതിന്റെ മാനസികാവസ്ഥയിലും മാറ്റമുണ്ടാക്കി.
ഞാന്‍ പഠിക്കുന്ന സമയത്ത് ദിപാവലിയും ഗുരുനാനാക്കിന്റെ പിറന്നാളുമെല്ലാം ആഘോഷിച്ചിരുന്നു. നഗരത്തിലെ ഗുരുദ്വാരയില്‍ നിന്നും ലോഡുകണക്കിന് ലഡുകള്‍ എ.എം.യുവില്‍ എത്തിയിരുന്നു. ആ സമയത്ത് സാഹചര്യം വ്യത്യസ്തമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ആ കാലട്ടത്തില്‍ ഒരുമിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഇന്ന് ഇതല്ല അവിടുത്തെ സ്ഥിതി. എല്ലാറ്റിനാലും അത് സ്വാധീനിക്കപ്പെട്ടിരിക്കുകയാണ്.
കുട്ടികള്‍ക്കുള്ള ഒരു മാസികയില്‍ താങ്കളെഴുതിയിരുന്നല്ലോ; “സ്വാതന്ത്ര്യത്തെ തുടര്‍ന്ന് വന്ന ഇന്ത്യ-പാക് വിഭജനം ഇന്ത്യയുടെ മനസാക്ഷിക്കുള്ളില്‍, നമ്മള്‍ കാണുന്നതുപോലെ ആത്മസംഘര്‍ഷങ്ങളുടെതായ ശക്തമായ തിരിച്ചടികളാണ് ഉളവാക്കിയിരുന്നത്.” ആത്മസംഘര്‍ഷങ്ങളുടെ ആ തിരിച്ചടിയുടെ പരിണതികള്‍ ഇപ്പോഴും ഇവിടെ തളം കെട്ടി നില്‍ക്കുന്നതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് വേണമെന്ന് നമ്മള്‍ ആഗ്രഹിച്ചു. ഈ അര്‍ത്ഥത്തില്‍ ആ ആത്മസംഘര്‍ഷങ്ങള്‍ അവസാനിച്ചു എന്ന് പറയാം. എന്നാല്‍ വിഭജനം കടന്നുവന്നു. ഈ യുദ്ധത്തിലാണ് തിരിച്ചടികള്‍ വിനാശകാരികളായിരുന്നത് (പ്രത്യേകിച്ചും മതനിരപേക്ഷ ദേശീയവാദികളെ സംബന്ധിച്ച്.) ഇത് കൂടുതലും ഹിന്ദുക്കളേക്കാള്‍ മുസ്‌ലിങ്ങളാണ് അനുഭവിച്ചിരുന്നത്. ഹിന്ദുമഹാസഭയെ കുറിച്ചും ആര്‍.എസ്.എസിനെ കുറിച്ചും എന്ത് തന്നെ നിങ്ങള്‍ പറഞ്ഞാലും അവര്‍ ഹിന്ദുക്കളിലെ കേവലം ഒരു ന്യൂനപക്ഷം മാത്രമാണ്. മാത്രവുമല്ല, അവര്‍ തിരഞ്ഞെടുക്കപ്പെടുന്നവരുമല്ല. എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മുസ്‌ലിം ലീഗിനെ കുറിച്ച് ഇങ്ങനെ പറയാനാവില്ല. കാരണം ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യം കാരണം മുസ്‌ലിങ്ങള്‍ ക്രമേണ രാജ്യത്തേക്ക് തന്നെ എത്തിച്ചേര്‍ന്നു. എന്റെ കുട്ടിക്കാലത്തൊക്കെയുണ്ടായിരുന്ന യുക്തിരഹിതമായ പാക്കിസ്ഥാനോട് മുസ്‌ലീങ്ങള്‍ക്കുണ്ടായിരുന്ന സഹതാപം ഇന്ന് നമുക്ക് കാണാന്‍ കഴിയില്ല.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വര്‍ഗീയത ഹിന്ദുക്കള്‍ക്കിടയില്‍ വളരെ ശക്തമായി മാറിയിരിക്കുകയാണിപ്പോള്‍.
ജാതിയെ നമ്മള്‍ ഉള്‍ക്കൊണ്ടില്ല എന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ അലിഖഢിലെ മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ന് ജീവിച്ചിരുന്നത് ഹരിജന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ബസ്തികളിലാണ്. ഇത് ഞങ്ങള്‍ പരസ്യപ്പെടുത്തുകയോ പ്രഖ്യാപിക്കുകയോ ചെയ്തിരുന്നില്ല. ദാരിദ്യവും അസ്വമത്വവും നിലനില്‍ക്കുന്നിടത്തോളം രാഷ്ട്രത്തിന് ഒരുപ്രതീക്ഷ എന്ന നിലയിലല്ലാതെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ എനിക്ക് വിഭാവനം ചെയ്യാനാവുന്നില്ല.

രാജ്യം എല്ലാമതങ്ങളേയും വളരാന്‍ അനുവദിക്കുകയും ഒന്നിനോടും വിവേചനം കാണിക്കാതിരിക്കുകയും ചെയ്യുന്ന തരത്തിലുള്ള മതനിരപേക്ഷത്വത്തിന്റെ ഇന്ത്യന്‍ രൂപം, ഇന്ന് വിപരീതദിശയിലാണെന്നു തോന്നുന്നുണ്ടോ? യൂറോപ്യന്‍ മതനിരപേക്ഷത എന്ന ആശയത്തിലേക്കു നീങ്ങാനുള്ള സമയം ഇതാണെന്നു തോന്നുന്നുണ്ടോ?
വാസ്തവത്തില്‍ ആശയപരമായുള്ള ഒരു ബുദ്ധിമുട്ട് എന്താണെന്ന് വെച്ചാല്‍ നമ്മള്‍ സെക്കുലറിസമെന്ന ആഗോള ആശയത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് നെഹ്‌റുവും എന്റെ പിതാവും മതനിരപേക്ഷം എന്ന വാക്കിനെ ഫ്രഞ്ച് വിപ്ലവത്തിലെന്ന പോലെ രാജ്യത്തുനിന്നും മാറ്റിനിര്‍ത്തി ഉപയോഗിച്ചു. ആ സമയത്ത് ഈ വാക്ക് ഉപയോഗിച്ചിരുന്നില്ല എന്നാല്‍ ഈ പ്രതിഭാസം അവിടെയുണ്ടായിരുന്നു. അത് ആദ്യമായി ഉപയോഗിച്ചത് (ജോര്‍ജ് ജേക്കബ്) ഹോളിയോക്കായിരുന്നു, 1851ല്‍. മതനിരപേക്ഷമെന്നാല്‍ ധാര്‍മ്മികമായി മതരഹിതമാണ്. ജീവിതശേഷം എന്ന ആശയമില്ലാത്തതാണ്. ക്ഷേമം എന്ന ആശയവുമായി ബന്ധപ്പെട്ടതാണ് മതനിരപേക്ഷം എന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയുടെ (മതേതരത്വത്തിന്റെ) യഥാര്‍ത്ഥ ആശയം ഇതാണ്.
എന്നാല്‍ മതനിരപേക്ഷതയെ കുറിച്ചുള്ള രാധാകൃഷ്ണന്റെ (ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍) ആശയം ഭൂരിപക്ഷവര്‍ഗീയതയ്ക്കു മുന്നില്‍ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തു. എല്ലാ മതങ്ങളും സഹിഷ്ണുതയോടെ പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടത്തില്‍ നിന്നും വേര്‍തിരിക്കാനാവത്തതാണ് മതമെന്നും അതു പറയുന്നു. അമൂര്‍ത്തമായ മതത്തിനു സമാനമായ ഒന്നുമില്ല. നമ്മള്‍ എല്ലാമതങ്ങളെയും ഒരുപോലെ പരിഗണിച്ചാല്‍ മതത്തിന് ഭരണകൂടകത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിയുമെന്നു പറയുന്നത് അസംബന്ധമാണ്. അമൂര്‍ത്തമായ മതം ഇല്ലാത്തതിനാല്‍ ഭൂരിപക്ഷമതത്തിന് മാത്രമേ ഒരു പങ്കുവഹിക്കാനാവുകയുള്ളു.
ഈ ആശയം സുപ്രീം കോടതിയും അനുകൂലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതവിദ്യാഭ്യാസം ഭരണഘടന പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കെ തന്നെ എല്ലാ (സര്‍ക്കാര്‍) സ്‌കൂളുകളിലും മതശാസനകള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു. എല്ലാ ധാര്‍മ്മികതയും സന്യാസിമാരില്‍ നിന്നും പുരോഹിതന്മാരില്‍ നിന്നും വരുന്നതുകൊണ്ടാണ് ഇതു അനുവദനീയമാണെന്ന് പറയുന്നതെന്നും വിധിയില്‍ പറയുന്നു. സന്യാസിമാര്‍ക്ക് സാമൂഹികവവും സാമ്പത്തികവുമായ സമത്വം, ലിംഗസമത്വം എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അറിയില്ല. അതിനാല്‍ ഈ രീതിയിലുള്ള മതനിരപേക്ഷത തെറ്റാണ്. മതനിരപേക്ഷത എന്ന ആഗോള ആശയമാണ് അനുകൂലിക്കേണ്ടത്.
1948ല്‍ നമ്മള്‍ സര്‍ക്കാറിനു പൂര്‍ണമായി എതിരായ നിലപാട് സ്വീകരിച്ചതുകാരണം കമ്മ്യൂണിസ്റ്റ് അടിത്തറകളാണ് നമ്മള്‍ ഒരുപാട് നശിപ്പിച്ചുകളഞ്ഞത്. മറ്റൊന്ന് നമ്മള്‍ സമീന്ദാരി നിരോധന നിയമത്തെ എതിര്‍ക്കുകയായിരുന്നു. ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്നതിനും കര്‍ഷക സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനും പകരമായി നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് വന്‍തോതില്‍ പ്രത്യയശാസ്ത്ര പ്രചരണങ്ങള്‍ നടത്താനായിരുന്നു.

എന്തുകൊണ്ടാണ് ഇടതുപക്ഷം തകരുന്നത്? അതിനുകാരണം പലപ്പോഴും പറയുന്നതുപോലെ തങ്ങളുടെ നയപരിപാടികളില്‍ ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ ഘടകമാക്കാത്തതുകൊണ്ടാണോ?
കൊള്ളാം, രാജ്യത്തിന്റെ അവസ്ഥകളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല. നമുക്ക് നമ്മളെ മാത്രമേ കുറ്റപ്പെടുത്താന്‍ സാധിക്കൂ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നിരവധി അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് പാക്കിസ്ഥാന്‍ എന്ന ആവശ്യത്തെ പിന്തുണച്ചതാണ്. 1948ല്‍ നമ്മള്‍ സര്‍ക്കാറിനു പൂര്‍ണമായി എതിരായ നിലപാട് സ്വീകരിച്ചതുകാരണം കമ്മ്യൂണിസ്റ്റ് അടിത്തറകളാണ് നമ്മള്‍ ഒരുപാട് നശിപ്പിച്ചുകളഞ്ഞത്. മറ്റൊന്ന് നമ്മള്‍ സമീന്ദാരി നിരോധന നിയമത്തെ എതിര്‍ക്കുകയായിരുന്നു. ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്നതിനും കര്‍ഷക സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനും പകരമായി നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് വന്‍തോതില്‍ പ്രത്യയശാസ്ത്ര പ്രചരണങ്ങള്‍ നടത്താനായിരുന്നു.
ജാതിയെ നമ്മള്‍ ഉള്‍ക്കൊണ്ടില്ല എന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ അലിഖഢിലെ മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ന് ജീവിച്ചിരുന്നത് ഹരിജന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ബസ്തികളിലാണ്. ഇത് ഞങ്ങള്‍ പരസ്യപ്പെടുത്തുകയോ പ്രഖ്യാപിക്കുകയോ ചെയ്തിരുന്നില്ല. ദാരിദ്യവും അസ്വമത്വവും നിലനില്‍ക്കുന്നിടത്തോളം രാഷ്ട്രത്തിന് ഒരുപ്രതീക്ഷ എന്ന നിലയിലല്ലാതെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ എനിക്ക് വിഭാവനം ചെയ്യാനാവുന്നില്ല.

ഇന്നത്തെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് “കാവിവത്കരണത്തിനല്ല, മറിച്ച് ചരിത്രത്തെ കെട്ടുകഥയാക്കാനാണ്” എന്നു താങ്കള്‍ പറഞ്ഞിരുന്നു. ഈ രണ്ടു വാക്കുകളെയും എങ്ങനെയാണ് വേര്‍തിരിക്കുന്നത്?
ഒരേ വസ്തുതകള്‍ വെച്ചു തന്നെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ചരിത്രത്തില്‍ സാധ്യമാണ്. 19, 20 നൂറ്റാണ്ടുകളിലേതുപോലെ വളരെയധികം വസ്തുതകള്‍ ലഭ്യമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. രേഖകള്‍ അപ്രത്യക്ഷമായതുകാരണം നമുക്ക് മുമ്പില്‍ കൂടുതല്‍ വസ്തുതകള്‍ ഇല്ലാതെ വരുമ്പോള്‍ ഭൂതകാലത്തെക്കുറിച്ച് നമുക്ക് ഭാഗികമായ അറിവു മാത്രമേ ഉണ്ടാവൂ. ഇന്ന് ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ വര്‍ഗീയമോ, വര്‍ഗീയരഹിതമോ, മാര്‍ക്‌സിസ്‌റ്റോ അല്ലെങ്കില്‍ പോസ്‌ററ് മോഡേണിസ്റ്റോ ഒക്കെയാണ്. അംഗീകരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍ വെച്ച് കൈകാര്യം ചെയ്യുന്നിടത്തോളം നിങ്ങള്‍ക്ക് നിങ്ങളുടെ കേസ് വാദിക്കാനാവും.
ഉദാഹരണത്തിന് ആര്‍.സി മജൂംദാര്‍ ഒരു വര്‍ഗീയ വ്യക്തിയാണ്. ഗാന്ധിജിയെക്കുറിച്ചു പറയാന്‍ നിഷ്ഠൂരമായ കാര്യങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ അദ്ദേഹം ഒരു ചരിത്രകാരന്‍കൂടിയാണ്. വസ്തുതകള്‍ വെച്ചാണ് അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞിരുന്നത്. മുഗള്‍ സ്മാരകങ്ങള്‍ മുഗളന്മാരല്ല നിര്‍മിക്കുന്നതെന്ന് പ്രചരിപ്പിക്കാന്‍ ആര്‍.എസ്.എസ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഓര്‍ഗനൈസറില്‍ എഴുതാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിനറിയാം അതു അസംബന്ധമാണെന്ന്. മജൂംദാറിനെ വെച്ച് ഇപ്പോഴും ഒരാള്‍ക്ക് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാനാകും. കാരണം അദ്ദേഹം ഒരു ചരിത്രകാരനായിരുന്നു. പക്ഷെ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത് കെട്ടുകഥകള്‍ മാത്രമാണ്.
നമ്മള്‍ ഹാരപ്പന്‍ സംസ്‌കാരം അല്ലെങ്കില്‍ സിന്ധുനദീതീര സംസ്‌കാരം എന്നൊക്കെ പറയുമ്പോള്‍ അവര്‍ക്ക് അതൊരു പ്രശ്‌നമായി മാറുന്നു. ഹാരപ്പ പാക്കിസ്ഥാനിലാണ്. സിന്ധു പ്രധാനമായും ഒഴുകുന്നത് പാക്കിസ്ഥാനിലൂടെയാണ്. നമ്മള്‍ വിഭജനത്തെ അംഗീകരിക്കുകയും ഭാരതദേശത്തിന്റെ ഒരുഭാഗം നല്‍കുകയും ചെയ്ത സ്ഥിതിക്ക് അവര്‍ക്ക് സരസ്വതിനദിയെ കൊണ്ട് വരണം (അതുകൊണ്ടാണവര്‍ സരസ്വതി സംസ്‌കാരത്തെക്കുറിച്ച് പറയുന്നത്)

ചരിത്രത്തെത്തെ വളച്ചൊടുക്കുന്നതിനു ചില ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനാവുമോ?
ഉദാഹരണത്തിനു ഈ സരസ്വതി വിഭ്രാന്തിയെ പരിശോധിക്കാം. ഇത്രവലിയൊരു നദി രൂപം കൊള്ളാന്‍ സാധ്യതയുണ്ടാവുക, അമ്പത്‌ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഈ കാര്യത്തില്‍ തന്നെ എനിക്കു സംശയമുണ്ട്. അത്ര വലിയൊരു നദി ബി.സി 3000ത്തില്‍ രാജസ്ഥാന്‍ മരുഭൂമിയില്‍ക്കൂടി ഒഴുകിയെന്നു വിശ്വസിക്കുന്നത് ശുദ്ധ അസംബദ്ധമാണ്. ഇത് കെട്ടുകഥയ്ക്ക് ഒരു ഉദാഹരണമാണ്.
സരസ്വതി നദിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനു ഒഴിയാബാധയാവുന്നതു എന്തുകൊണ്ടാണ്.
ആര്‍.എസ്.എസ് ആശയത്തിനു യോജിക്കുന്ന വര്‍ത്തമാനകാല ചരിത്രം അവര്‍ക്ക് ആവശ്യമാണ്. ആശയം, അത് തീര്‍ച്ചയായും ഹിന്ദുക്കളുടേതാണ്, പ്രത്യേകിച്ച് ബ്രാഹ്മണരുടെ. ആ ആശയത്തിന് “ശ്രേഷ്ഠമായ” ഒരു ഭൂതകാലമുണ്ട്. അവര്‍ പ്ലാസ്റ്റിക് സര്‍ജറി വരെ നടത്തിയിരുന്നുവെന്നു പറയുന്ന ചരിത്രം.
സരസ്വതിനദിയെ കുറിച്ചുള്ള ഈ മിത്ത് എവിടെയാണ് ചേരുക?
നമ്മള്‍ ഹാരപ്പന്‍ സംസ്‌കാരം അല്ലെങ്കില്‍ സിന്ധുനദീതീര സംസ്‌കാരം എന്നൊക്കെ പറയുമ്പോള്‍ അവര്‍ക്ക് അതൊരു പ്രശ്‌നമായി മാറുന്നു. ഹാരപ്പ പാക്കിസ്ഥാനിലാണ്. സിന്ധു പ്രധാനമായും ഒഴുകുന്നത് പാക്കിസ്ഥാനിലൂടെയാണ്. നമ്മള്‍ വിഭജനത്തെ അംഗീകരിക്കുകയും ഭാരതദേശത്തിന്റെ ഒരുഭാഗം നല്‍കുകയും ചെയ്ത സ്ഥിതിക്ക് അവര്‍ക്ക് സരസ്വതിനദിയെ കൊണ്ട് വരണം (അതുകൊണ്ടാണവര്‍ സരസ്വതി സംസ്‌കാരത്തെക്കുറിച്ച് പറയുന്നത്)
ആദ്യ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്തു നടത്തിയ ജിയോളജിക്കല്‍ സര്‍വ്വേ പ്രകാരം പുറത്തിറക്കിയ പുസ്തകത്തില്‍ സരസ്വതി നദി പാകിസ്ഥാനില്‍ പ്രവേശിക്കുന്നില്ലെന്ന് പറയുന്നുവെന്ന് കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. രാജസ്ഥാന്‍ മരുഭൂമികളില്‍കൂടി ഒഴുകുന്നതിനായി സരസ്വതി നദി പാകിസ്ഥാനെ ഒഴിവാക്കിയിരിക്കുന്നു.
ഒരു രാജ്യം നമ്മള്‍ നിര്‍മ്മിക്കുന്നതുപോലെയാണ്; അതു പ്രകൃത്യായുണ്ടാവുന്ന ഒന്നല്ല. ദേശീയ വര്‍ഗീയതയുടെ സെന്‍സ് നമ്മള്‍ സൃഷ്ടിക്കുകയും അതിനുള്ളില്‍ ചെറിയ ചെറിയ കമ്മ്യൂണിറ്റികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. നമ്മള്‍ മേഖലാപരമായ വിഭജനങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത്രത്തോളം രാജ്യം ക്ഷയിക്കുകയും രാജ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. രാജ്യത്തെ നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം മതനിരപേക്ഷതയും ജനാധിപത്യവും വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധയൂന്നുന്നതും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുന്നതുമാണ്. രാജ്യത്തിന്റെ നിര്‍മാണത്തിനു അത്യാവശ്യമായ ഉള്‍ക്കൊള്ളിക്കലിന്റെ അഭാവമാണ് ഇന്നത്തെ സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നം. അതുകൊണ്ട് അവര്‍ സ്വയം ദേശീയവാദികളാണെന്നു വിളിച്ചുപറയും. പക്ഷെ അവര്‍ രാഷ്ട്രത്തെ നശിപ്പിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.

ഒരിക്കല്‍ താങ്കള്‍ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്; “ഇന്ത്യ ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യം ചോദിക്കുകയാണ് പ്രഥമികമായ നമ്മുടെ താല്‍പര്യം” എന്ന്. ഇന്ത്യ എന്ന രാജ്യം ഒരു ശക്തമായ രാജ്യമോ അതോ ദുര്‍ബല രാജ്യമോ?
ഒരു രാജ്യം നമ്മള്‍ നിര്‍മ്മിക്കുന്നതുപോലെയാണ്; അതു പ്രകൃത്യായുണ്ടാവുന്ന ഒന്നല്ല. ദേശീയ വര്‍ഗീയതയുടെ സെന്‍സ് നമ്മള്‍ സൃഷ്ടിക്കുകയും അതിനുള്ളില്‍ ചെറിയ ചെറിയ കമ്മ്യൂണിറ്റികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. നമ്മള്‍ മേഖലാപരമായ വിഭജനങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത്രത്തോളം രാജ്യം ക്ഷയിക്കുകയും രാജ്യത്തെ വിപരീതമായി ബാധിക്കുകയും ചെയ്യുന്നു. രാജ്യത്തെ നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം മതനിരപേക്ഷതയും ജനാധിപത്യവും വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധയൂന്നുന്നതും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുന്നതുമാണ്. രാജ്യത്തിന്റെ നിര്‍മാണത്തിനു അത്യാവശ്യമായ ഉള്‍ക്കൊള്ളിക്കലിന്റെ അഭാവമാണ് ഇന്നത്തെ സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നം. അതുകൊണ്ട് അവര്‍ സ്വയം ദേശീയവാദികളാണെന്നു വിളിച്ചുപറയും. പക്ഷെ അവര്‍ രാഷ്ട്രത്തെ നശിപ്പിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.
താങ്കളെ സംബന്ധിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന്റെ പ്രശ്‌നം എന്താണ്?
അദ്ദേഹം പ്രധാനമന്ത്രിയാവുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇന്ത്യന്‍ സമ്മതിദായകരെകുറിച്ച് നല്ല ധാരണയമുള്ള വ്യക്തയായാണ് ഞാന്‍ എന്നെ തന്നെ ഗണിച്ചിരുന്നത്. പക്ഷെ എനിക്കു തെറ്റുപറ്റി. ലോകത്തിലെ മറ്റേത് സമ്മതിദായകരെയും പോലെയാണ് ഇന്ത്യന്‍ വോട്ടര്‍മാരും. പക്ഷെ തീര്‍ച്ചയായും ചില പ്രചാരണവേലകളും അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ നമ്മള്‍ തിരിച്ചറിയേണ്ട കാര്യം ആര്‍.എസ്.എസ് ആശയം വ്യാപിക്കുന്നുണ്ട് എന്നതാണ്, പ്രത്യേകിച്ച് മധ്യവര്‍ഗങ്ങള്‍ക്കിടയില്‍.
അവസാനമായി താങ്കളുടെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും ക്ലേശകരമായ സംഭവം എന്താണ്?
(ചിരിക്കുന്നു) വ്യക്തിപരമായി പറഞ്ഞാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അത്തരത്തില്‍ ഒന്നാണ്. മോദി അധികാരത്തിലെത്തിയതാണ് മറ്റൊന്ന്.
അജാസ് അഷറഫ് ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകനാണ്. ഹാര്‍പ്പെര്‍ കൊളിന്‍സ് പ്രസിദ്ധീകരിച്ച The Hour Before Dawn,എന്ന നോവലിന്റെ രചയിതാവുകൂടിയാണദ്ദേഹം.
കടപ്പാട് : സ്‌ക്രോള്‍
