ഒഡീഷ: മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ഒഡീഷ എം.എല്‍.എ ജിന ഹികാകയെ വിട്ടയച്ചു   . ജിനയെ ജനകീയ കോടതിയില്‍ ഹാജരാക്കിയ മാവോയിസ്റ്റുകള്‍ വിചാരണയ്ക്കു ശേഷമാണ്  വിട്ടയച്ചത്‌ .

ജില്ലയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ നിന്നും മുഖം തിരിച്ചു നിന്നുവെന്നാരോപിച്ചാണ് ജിനയെ ജനകീയ കോടതിയില്‍ മാവോയിസ്റ്റുകള്‍ ഹാജരാക്കിയത്. താന്‍ ആദിവാസികളോട് നീതി കാണിച്ചില്ലെന്നും അതിനാല്‍ എം.എല്‍.എ. സ്ഥാനവും തന്റെ പാര്‍ട്ടിയായ ബി.ജെ.ഡിയില്‍ നിന്നും രാജി വയ്ക്കാന്‍ തയ്യാറായതായും ജിന പറഞ്ഞുവെന്ന് മാവോയിസ്റ്റുകള്‍ പുറത്തുവിട്ട ഓടിയോ ടേപ് വ്യക്തമാക്കുന്നു. ജിന ആദിവാസികളോട് ക്ഷമ ചോദിച്ചുവെന്നും ടേപില്‍ പരാമര്‍ശമുണ്ട്.

Subscribe Us:

ജിന എം.എല്‍.എ. സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വെയ്ക്കുന്നതിനാലാണ് ഇദ്ദേഹത്തെ വിട്ടയക്കുന്നതെന്നും മാവോയിസ്റ്റുകള്‍ പറയുന്നു. മാര്‍ച്ച് 23നാണ് മാവോയിസ്റ്റുകള്‍ ജിന ഹികാകയെ തട്ടികൊണ്ടുപോയത്. ജയിലില്‍ ആയ 29 മാവോയിസ്റ്റുകളെ മോചിപ്പക്കണമെന്നായിരുന്നു മാവോയിസ്റ്റുകള്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്.

Malayalam News

Kerala News in English