രമേശ്വരം: കൂടംകുളം ആണവ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ഫണ്ടുകള്‍ വരുന്നതെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചിദംബരം പറഞ്ഞു.

1988 ലാണ് കൂടംകുളം പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒരു സുപ്രഭാതത്തിലാണു പദ്ധതിക്കെതിരെ സമരം തുടങ്ങിയത്. സമരനേതാവ് ഉദയകുമാര്‍ ആരാണ്? ഇപ്പോള്‍ പ്രതിഷേധം നടത്തുന്നവര്‍ 22 വര്‍ഷം എന്തു ചെയ്യുകയായിരുന്നു?-ചിദംബരം ചോദിച്ചു.

കൂടംകുളം പദ്ധതി ഇതിലും നേരത്തെ തുടങ്ങേണ്ടതായിരുന്നു. ജനങ്ങളുടെ ആശങ്കകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച മുഖ്യമന്ത്രി ജയലളിതയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇവര്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ദല്‍ഹി കോടതിയുടേതായി വന്ന വിധിയെക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

Malayalam News
Kerala News in English