ന്യൂദല്‍ഹി: കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള പ്രത്യയശാസ്ത്രരേഖയുടെ കരട് സി.പി.ഐ.എം പുറത്തിറക്കി. ദല്‍ഹി എ.കെ.ജി ഭവനില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് പ്രമേയം പുറത്തിറക്കിയത്.

1992ന് ശേഷം ആഗോളവല്‍ക്കരണം ഉള്‍പ്പെടെ ലോകത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടിയുടെ സമീപനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വിശദീകരിക്കുന്നതാണ് കരട് പ്രത്യയശാസ്ത്രരേഖ.

ലാറ്റിനമേരിക്കയുടെ മാതൃക പിന്തുടര്‍ന്ന് ജനകീയ മുന്നേറ്റങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്ര കമ്മിറ്റിയുടെ പൊതുഅഭിപ്രായം രേഖയില്‍ പ്രതിഫലിക്കുന്നു. ലാറ്റിനമേരിക്കയുടെയും ചൈനയുടെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് രേഖ തയാറാക്കിയിട്ടുള്ളത്.

Malayalam News

Kerala News In English