കാസര്‍ഗോഡ് ഡി.സി.സിയില്‍ ഐ, എ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം
Kerala
കാസര്‍ഗോഡ് ഡി.സി.സിയില്‍ ഐ, എ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2012, 2:08 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഡി.സി.സിക്കു മുന്നില്‍ സംഘര്‍ഷം. എ, ഐ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. എ വിഭാഗം സത്യഗ്രഹം നടത്തിയിരുന്ന സമരപ്പന്തല്‍ ഐക്കാര്‍ പൊളിച്ചു നീക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്ന ശ്രീജയനെ സസ്‌പെന്‍ഡു ചെയ്തതിനെതിരെ എ വിഭാഗം രാവിലെ മുതല്‍ സത്യഗ്രഹസമരം പ്രഖ്യാപിച്ചിരുന്നു. ഓഫീസിലുണ്ടായിരുന്ന ഐക്കാര്‍ സത്യഗ്രഹപന്തല്‍ പൊളിച്ചു നീക്കി. ശ്രീജയനെ ഭീഷണിപ്പെടുത്തി ഓടിച്ചു. ശ്രീജയനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെ ആക്രമിക്കുകയായിരുന്നു.

Malayalam News

Kerala News In English