കൊച്ചി: ഐ ലീഗ് ഫുട്‌ബോളില്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവ ചിരാഗ് യുണൈറ്റഡ് കേരളയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. ഡോവ്‌സണ്‍ ഫെര്‍ണാണ്ടസ് രണ്ട് ഗോളും ജെയിംസ് മോഗെ ഒരു ഗോളും നേടി. മോഗെയാണ് കളിയിലെ താരം.

സ്‌പോര്‍ട്ടിങ് ക്ലബിന് തന്നെയായിരുന്നു കളിയിലുടനീളം ആധിപത്യം. ചിരാഗിനു വേണ്ടി ക്യാപ്ടന്‍ അനില്‍ കുമാറും സി.കെ. വിനീതും ഷഹബാസ് സലീലും വിയര്‍ത്ത് കളിച്ചെങ്കിലും മറ്റുള്ളവരുടെ യാതൊരു പിന്തുണയും കിട്ടിയില്ല. കൊച്ചിയില്‍ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും ചിരാഗ് പരാജയപ്പെട്ടിരുന്നു.

ചിരാഗിനെ തോല്‍പ്പിച്ചതോടെ 30 പോയന്റുമായി സ്‌പോര്‍ട്ടിംഗ് ക്ലബ് എട്ടാം സ്ഥാനത്തായിരിക്കുകയാണ്. 18 മത്സരങ്ങളില്‍ നിന്നായി 11 പോയന്റ് മാത്രം നേടിയ ചിരാഗ് യുണൈറ്റഡ് 12ാം സ്ഥാനത്താണുള്ളത്. ഷില്ലോങ് എഫ്.സിക്കെതിരായാണ് ചിരാഗിന്റെ അടുത്ത മത്സരം.

Malayalam News
Kerala News in English