എഡിറ്റര്‍
എഡിറ്റര്‍
2.84 ലക്ഷത്തിന്റെ കാന്‍സര്‍ മരുന്ന് 8,880 രൂപയ്ക്ക്; പ്രതിഷേധവുമായി മരുന്ന് കമ്പനി
എഡിറ്റര്‍
Tuesday 13th March 2012 5:00pm

ന്യൂദല്‍ഹി: കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്ന ഒരു വാര്‍ത്ത വന്നിരിക്കുകയാണ്. ഹൈദരാബാദ് കേന്ദ്രമായ നാറ്റ്‌കോ ഫാര്‍മക്ക് കുറഞ്ഞ വിലയില്‍ കാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നെക്‌സാവര്‍ 200 എം.ജി എന്ന മരുന്ന് 30 ഇരട്ടി വിലക്കുറവില്‍ വില്‍ക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. അതായത്, 2.84 ലക്ഷം രൂപ വില വരുന്ന കാന്‍സറിനുള്ള മരുന്ന് 8,880 രൂപക്ക് ലഭിക്കും.

എന്നാല്‍, ഇന്ത്യയിലെ പാറ്റന്റ് കണ്‍ട്രോളറുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും മരുന്നിന്റെ ഭൗതിക ഉടമസ്ഥാവകാശം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ബെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, 208ല്‍ ബെയറിന് പാറ്റാന്റ് അവകാശം നല്‍കിയിട്ടും ആവശ്യത്തിന് മരുന്ന് എത്തിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനിക്ക് പാറ്റന്റ് നല്‍കിയതെന്ന് പാറ്റന്റ് കണ്‍ട്രോളര്‍ പി.എച്ച് കുര്യന്‍ അറിയിച്ചു.

ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയായ ബെയര്‍ കോര്‍പറേഷനാണ് നെക്‌സാവര്‍ 200 എം.ജി നിര്‍മ്മിക്കുന്നത്. 120 ഗുളികകളടങ്ങിയ നെക്‌സാവറിന്റെ പാക്കറ്റിന് 2.84 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില.

ഇന്ത്യന്‍ പാറ്റന്റ് നിയമത്തിന്റെ 84-ാം വകുപ്പനുസരിച്ചാണ് സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനിക്ക് പ്രസ്തുത മരുന്നിന് അനുമതി നല്‍കിയത്.

Malayalam news

Kerala news in English

Advertisement