ഫ്‌ളോറിഡ: ലോകോത്തര ബോക്‌സിംഗ് താരമായ മുഹമ്മദ് അലിയുടെ പരിശീലകനായിരുന്ന ആഞ്ചലോ ഡുന്‍ഡീ (90) അന്തരിച്ചു. ഹൃദയാഘാതം മൂലം അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു അന്ത്യം. ‘തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഡുന്‍ഡീ മടങ്ങിയെന്ന്’ ഡുന്‍ഡീയുടെ മകന്‍ ജിമ്മി മാധ്യമങ്ങളോട് പറഞ്ഞു.

ബോക്‌സിംഗ് റിംഗിനകത്തും പുറത്തും ബഹുമാനിക്കപ്പെടുന്ന എണ്ണപ്പെട്ട വ്യക്തികളില്‍ ഓരാളായിരുന്നു ഡുന്‍ഡീ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ന്യുയോര്‍ക്കില്‍ നിന്നാണ് ഡുന്‍ഡീ ബോക്‌സിംഗ് മേഖലയില്‍ എത്തുന്നത്. 1960 കളിലാണ് അലിയുടെ പരിശീലകനായി ഡുന്‍ഡി പ്രവര്‍ത്തിച്ചത്. സുഗര്‍ റേ ലിയാനര്‍ഡ്, ജിമ്മി എല്ലിസ്, ജോര്‍ജ്ജ് ഫോര്‍മാന്‍ എന്നിവരുടെ കൂടെയെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മുഹമ്മദ് അലിയുടെ കൂടെയുള്ള സമയമായിരുന്നു അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. 21 വര്‍ഷത്തോളം ഡുന്‍ഡീ മുഹമ്മദ് അലിക്കൊപ്പമുണ്ടായിരുന്നു.

Subscribe Us:

കഴിഞ്ഞമാസം കെന്റുക്കിയില്‍ സംഘടിപ്പിച്ച അലിയുടെ 70ാം പിറന്നാള്‍ ആഘോഷത്തില്‍ ഡുന്‍ഡീ പങ്കെടുത്തിരുന്നു.

Malayalam News
Kerala News in English