കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ മകന്‍ അജിത് ആന്റണി ചലച്ചിത്ര രംഗത്തേക്ക്. ഒബ്‌റോയ് എന്ന ചിത്രത്തിലൂടെയാണ് അജിത് സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.

അജി ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളിവുഡിലും മോളിവുഡിലും ചിത്രം പുറത്തിറക്കാനാണ് നീക്കം. മോളിവുഡ് പതിപ്പിന്റെ പണി ഏകദേശം പൂര്‍ത്തിയായെന്നും കോളിവുഡിനായി തിരക്കഥ തയ്യാറാക്കുന്നതിന്റെ തിരക്കിലാണിപ്പോഴെന്ന് സംവിധായകന്‍ അജി പറയുന്നു.

‘ ചില കാര്യങ്ങള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ടെന്നതിനാല്‍ ആഗസ്റ്റില്‍ മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. മലയാളം തമിഴ് വേര്‍ഷനുകളിലേക്കുള്ള ഷൂട്ടിംഗ് ഒരുമിച്ച് നടത്താനാണ് തീരുമാനിച്ചത്. അതാണ് ചിത്രീകരണം വൈകാന്‍ കാരണം’ ജോണ്‍ പറഞ്ഞു.

ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അജിത് ചലച്ചിത്ര രംഗത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മലയാളം വര്‍ഷനുള്ള കഥ തയ്യാറാക്കിയിരിക്കുന്നതും അജിത്താണ്. ബിസിനസ് എതിരാളികലായ രണ്ട് വടക്കേ ഇന്ത്യന്‍ കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

മലയാളം ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കുന്നത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ്. മരിക്കാര്‍ ഫിലിംസാണ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കുന്നത്.

നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ജോണ്‍ ഇപ്പോള്‍. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ ഒബ്‌റോയ് തുടങ്ങുകയുള്ളൂ.

Malayalam News

Kerala News In English