കോളിവുഡില്‍ നിന്നും ബോളിവുഡിലെത്തി അവിടെ ഒരിരിപ്പിടം കണ്ടെത്താനുള്ള തിരക്കിലാണ് കോളിവുഡ് സ്റ്റാര്‍ മാധവന്‍. ഒരു സാധാരണ കുടുംബത്തില്‍ ജീവിക്കുന്ന ഒരു പാവം പയ്യന്റെ റോളുകളാണ് മാധവിന്റെ മുഖത്തിന് കൂടുതല്‍ ചേരുക. അതുകൊണ്ടു തന്നെയായിരിക്കാം അത്തരം കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നതും അതെല്ലാം വിജയചിത്രങ്ങളാകുന്നതും.

‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിലെ മനു എന്ന കഥാപാത്രവും ത്രീ ഇഡിയറ്റ്‌സിലെ ഫര്‍ഹാന്‍ എന്ന കഥാപാത്രവും രഹ് നാ ഹേ തേരേ ദില്‍ മേനിലെ മഡ്ഡി എന്ന കഥാപാത്രവും തെളിയിക്കുന്നത് അതാണ്. വളരെ പ്രോഫഷണല്‍ ടെച്ചോടുകൂടിയുള്ള അഭിനയമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. വളരെ സാധാരണക്കാരനായി സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് മാധവന്‍.

‘ എനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ അധികവും ഒരു പ്രത്യേക തരത്തിലുള്ളതാണ്. ഏത് പൊസിഷനില്‍ നമ്മള്‍ ഇരുന്നാലും നമ്മുടെ വ്യക്തിത്വത്തെ നഷ്ടപ്പെടുത്തുന്ന ഒന്നിനും തയ്യാറാകരുത്. നമ്മള്‍ മറ്റുള്ളവരോട് പെരുമാറുന്നത് എങ്ങിനെയെന്ന് അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ സ്വഭാവത്തെ ആള്‍ക്കാര്‍ അളക്കുന്നത്.

സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഒരു അമേരിക്കന്‍നായകനെ പോലെ ഇംഗ്ലീഷ് സംസാരിച്ച് നടക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. കാരണം നമ്മള്‍ ജനിച്ചുവളര്‍ന്നത് ഇന്ത്യയിലാണ്. എന്റെ ശരീരത്തിന് ഒതുങ്ങുന്ന വേഷങ്ങള്‍ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കുള്ളു. ഇപ്പോഴത്തെ താരങ്ങളെല്ലാം സിക്‌സ് പാക്കും എയ്റ്റ് പാക്കും വെച്ച് നടക്കും. അധിക സമയം ജിമ്മില്‍ ചെലവഴിക്കുന്നത് പോലും എനിയ്ക്ക് ചിന്തിക്കാനേ കഴിയില്ല. അത് ഒരു പക്ഷേ എന്റെ കുഴപ്പമായിരിക്കും. സിനിമാ മേഖലയില്‍ നമ്മുടെ സൗന്ദര്യത്തിനാണ് പ്രധാനം.

ഒരു ചിത്രത്തിന്റെ തിരക്കഥ വായിക്കുമ്പോള്‍ തന്നെ ഞാന്‍ ആ സിനിമ തിയ്യേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് ആലോചിക്കും. ചില തിരക്കഥകള്‍ തികച്ചും കള്ളമായിരിക്കും. നമുക്ക് വിശ്വാസമുള്ള സംവിധായകരല്ലെങ്കില്‍ തിരക്കഥകളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയില്ല. ഒരു പക്ഷേ നിങ്ങള്‍ ചിന്തിക്കുന്നതുപോലെയായിരിക്കില്ല നിങ്ങളുടെ കൂടെയുള്ളവര്‍ ചിന്തിക്കുക. നമ്മള്‍ വായിച്ച തിരക്കഥയ്ക്കനുസരിച്ചായിരിക്കില്ല ഒരുപക്ഷേ നമ്മള്‍ അഭിനയിക്കേണ്ടി വരുക.

ജോഡി ബ്രേക്കര്‍ എന്ന ചിത്രത്തില്‍ എന്റെ നായികയായ ബിപാഷ പറഞ്ഞു എന്നേ പോലെ ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹം എന്ന.് ഇത് കേട്ട് എന്റെ ഭാര്യ പറഞ്ഞു, ഒരു ദിവസം എന്റെ കൂടെ കഴിഞ്ഞാല്‍ എന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാകും, എത്ര കഷ്ടപ്പെട്ടാണ് അവള്‍ എനിയ്‌ക്കൊപ്പം ജീവിക്കുന്നതെന്ന് അപ്പോഴേ അറിയൂ എന്നും അവള്‍ പറായാറുണ്ട്. തന്റെ സ്വതസിദ്ധമായ ചിരിയോടെ മാധവന്‍ പറഞ്ഞു.

Malayalam News

Kerala News In English