മോദി ഭരണകാലത്ത് അദ്ദേഹത്തിന്റെ അജണ്ട ഒരു വശത്ത് വര്‍ഗീയ ഫാഷിസത്തിന്റെയും മറുവശത്ത് ആഗോളവത്കരണത്തിന്റേയുമാണ്. പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചു. കീഴ്ജാതിക്കാരും താഴേത്തട്ടിലുള്ളവരും ഒരുപാട് അനുഭവിക്കേണ്ടി വന്നു.


GUJARATH-1

quote-mark

ജനവിരുദ്ധമായ, പട്ടിണിപ്പാവങ്ങള്‍ക്ക് എതിരായ ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ ദളിതര്‍ വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ കാലം ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആളുകളുടെ തനിനിറം ദളിതര്‍ക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.


ഫേസ് ടു ഫേസ്: ജിഗ്നേഷ് മെവാനി/ സുരഭി വയ


ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ഗുജറാത്തില്‍ ഒരു ദളിത് മുന്നേറ്റത്തിനു വഴിവെച്ചിരിക്കുകയാണ്. അഭിഭാഷകനും ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 35 കാരനായ ജിഗ്നേഷ് മെവാനിയാണ് ഈ ദളിത് പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള ഒരാള്‍. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പൊരാടാന്‍ രൂപീകരിച്ച ഉന ദളിത് അത്യാചാര്‍ ലഡാത് സമിതിയുടെ കണ്‍വീനറാണ് ജിഗ്നേഷ്.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 31ന് ആരംഭിച്ച ‘ആസാദി കൂച്ച്’ ന് നേതൃത്വം നല്‍കുന്നത് മെവാനിയാണ്. ദളിത് ശാക്തീകരണത്തിലേക്കുള്ള താക്കോല്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്ന ദളിതരുടെ ഭൂ അവകാശങ്ങള്‍ക്കുവേണ്ടിയും മെവാനി പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിന്റെ ചരിത്രത്തെയും ഉന സംഭവത്തിനുശേഷമുള്ള പ്രതിഷേധങ്ങളെയും സംബന്ധിച്ച് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു.

ഉന സംഭവമാണ് ഈ  വിപ്ലവത്തിന് തുടക്കമിട്ടതെന്നു പറയുമ്പോള്‍ എന്തു തോന്നുന്നു? എന്തുകൊണ്ട് ഈ സംഭവം ഒരു കാറ്റലിസ്റ്റായി?


ഉന സംഭവത്തിന്റെ വീഡിയോ വൈറലായ രീതി, വാട്‌സ് ആപ്പിലൂടെ വീഡിയോ പ്രചരിച്ചത് ഇതെല്ലാം ഉന സംഭവത്തിന്റെ നേര്‍കാഴ്ച നല്‍കുന്നതായിരുന്നു. നട്ടുച്ഛയ്ക്ക് ഉന നഗരത്തില്‍ എല്ലാവരും കണ്ടുനില്‍ക്കെ നാലു ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്നു. അവരുടെ തൊലിയുരിക്കുന്നു…..


DALIT

ഉന സംഭവത്തിന്റെ വീഡിയോ വൈറലായ രീതി, വാട്‌സ് ആപ്പിലൂടെ വീഡിയോ പ്രചരിച്ചത് ഇതെല്ലാം ഉന സംഭവത്തിന്റെ നേര്‍കാഴ്ച നല്‍കുന്നതായിരുന്നു. നട്ടുച്ഛയ്ക്ക് ഉന നഗരത്തില്‍ എല്ലാവരും കണ്ടുനില്‍ക്കെ നാലു ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്നു. അവരുടെ തൊലിയുരിക്കുന്നു…..

ഈ ദൃശ്യം ദളിത് സമൂഹത്തിന്റെ അഭിമാനത്തിനും അന്തസ്സിനും ക്ഷതമേല്‍പ്പിച്ചു. പട്ടാപ്പകല്‍ എല്ലാവരും കണ്ടുനില്‍ക്കെ നിങ്ങള്‍ ഒരു വ്യക്തിയുടെ, സമുദായത്തിന്റെ അഭിമാനത്തെ വലിച്ചു കീറുകയാണ്. മാധ്യമങ്ങള്‍ ഈ പ്രശ്‌നം ഏറ്റെടുക്കുകയും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കുകയും ചെയ്തത് ഈ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു.

മോദി കേന്ദ്രത്തില്‍ അധികാരമുറപ്പിച്ചശേഷം ഗുജറാത്തിലെ ഹിന്ദു ‘സംരക്ഷകരുടെ’ പ്രകൃതം മാറിയിട്ടുണ്ടോ?

സംഘപരിവാറും ബി.ജെ.പിയും ശ്രദ്ധയോടെ തയ്യാറാക്കിയ തന്ത്രത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ദളിതരെ കാവിവത്കരിക്കാനുള്ള അവരുടെ പദ്ധതി ആരംഭിച്ചു. അവര്‍ ഗുജറാത്തിലും അതിനു ശ്രമിച്ചു. എന്നാല്‍ ജനവിരുദ്ധമായ, പട്ടിണിപ്പാവങ്ങള്‍ക്ക് എതിരായ ഗുജറാത്ത് വികസന മോഡലില്‍ ദളിതര്‍ക്ക് ലഭിച്ചത് തോല്‍വിയും ചൂഷണവും മാത്രമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ ദളിതര്‍ വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ കാലം ഇപ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആളുകളുടെ തനിനിറം ദളിതര്‍ക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

ഒരുവശത്ത് സാമ്പത്തിക സ്ഥിതിയില്‍ യാതൊരു പുരോഗതിയും ഇല്ലാതിരിക്കുമ്പോള്‍ മറുവശത്ത് ‘വൈബ്രന്റ്’ , ‘ഗോള്‍ഡണ്‍’ ഗുജറാത്ത് എന്നിങ്ങനെയുള്ള വലിയ വലിയ ആശയങ്ങളുടെ വെടിപറച്ചിലാണ്. ‘സബ് കാ സാത്ത്, സബ്കാ വികാസ്’ (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നു മുദ്രാവാക്യം വിളിക്കുകയാണ്. പക്ഷെ ഫലത്തില്‍ ദളിതര്‍ക്ക് ഒഴികെ എന്നാണ്. അതുകൊണ്ടുതന്നെ ഈ ഗുജറാത്ത് മോഡലില്‍ നിന്നും അതിക്രമവും മര്‍ദ്ദനവുമല്ലാതെ തങ്ങള്‍ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്ന് ദളിതര്‍ തിരിച്ചറിഞ്ഞു.

അടുത്ത പേജില്‍ തുടരുന്നു