മുംബൈ: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികള്‍ സമരത്തില്‍. കമ്പനി പുതുതായി അവതരിപ്പിച്ച ഇന്‍സെന്റീവ് സ്‌കീമില്‍ അതൃപ്തിയറിച്ചാണ് മുംബൈയിലെയും ബെംഗ്‌ളൂരുവിലെയും ആയിരക്കണക്കിന് തൊഴിലാളികള്‍ ഇന്നലെ സമരത്തിനിറങ്ങിയത്. പുതിയ സ്‌കീം പ്രകാരം ഒരു ഡെലിവറിക്ക് ഇവര്‍ക്ക് തുച്ചമായ വരുമാനം മാത്രമാണ് ലഭിക്കുകയെന്നതാണ് തൊഴിലാളികളുടെ പക്ഷം.
പുതുക്കിയ സ്‌കീമില്‍ സൊമാറ്റോ ഡെലിവറിയുടെ പ്രതിഫലം ബെംഗളൂരുവില്‍ 40 രൂപയില്‍ നിന്ന് 30 രൂപയായി കുറച്ചു. മുംബൈയിലും സമാനമായ തുക വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഈ ആഴ്ചയില്‍ തന്നെചര്‍ച്ച നടത്തുമെന്നും സൊമാറ്റോ അറിയിച്ചു.
പുതിയ സ്‌കീം പ്രകാരം തൊഴിലാളികള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ഇന്‍സെന്റീസ് ലഭിക്കണമെങ്കില്‍ അവര്‍ കൂടുതല്‍ ഡെലിവറികള്‍ ചെയ്യേണ്ടിവരുമെന്ന് സമരം നടത്തുന്ന ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കി.
നേരത്തെ സൊമാറ്റോ 541 തൊഴിലാളികളെ പിരിച്ചു വിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. കമ്പനിയുടെ ആകെ തൊഴിലാളികളുടെ 10 ശതമാനം തൊഴിലാളികളെ ആയിരുന്നു കമ്പനി പിരിച്ചു വിട്ടത്. കസ്റ്റമര്‍, മെര്‍ച്ചന്റ്, ഡെലിവറി ടീമുകളുടെ ഭാഗമായവരെയാമ് പിരിച്ചു വിട്ടത്.
പിരിച്ചുവിട്ടതിനു ശേഷം കമ്പനിയിലെ ജീവനക്കാര്‍ ഏകദേശം 5000 പേരോളമാണ്. 2019 ല്‍ ഇതുവരെ 600 ഓളം പേര്‍ക്ക് ജോലി നഷ്ടമായതായി കമ്പനി വക്താവ് അറിയിച്ചിരുന്നു.