പ്രൈമറിയില്‍ 50% വോട്ട് നേടാത്തതിനാല്‍ മൂന്നാം വോട്ടെണ്ണലിലാണ് 56% വോട്ടു നേടി മംദാനി വിജയം ഉറപ്പിച്ചത്. നവംബറിലാണ് മേയര്‍ തെരഞ്ഞെടുപ്പ്. കര്‍ട്ടിസ് സ്ലീവയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി.
സൊഹ്‌റാന്‍ മംദാനി.
പ്രൈമറിയില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച മംദാനി, നവംബറില്‍ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അറിയിച്ചു.
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനാണ് 33കാരനായ സൊഹ്‌റാന്‍ മംദാനി. നവംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടവും മംദാനിയുടെ പേരില്‍ കുറിക്കപ്പെടും.
പ്രൈമറി തെരഞ്ഞെടുപ്പില്‍ മംദാനിയുടെ പേര് ഉയര്‍ന്നുകേട്ടതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മംദാനിക്കെതിരെ രംഗത്തെത്തിയിരുന്നു. കമ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നായിരുന്നു ട്രംപ് മംദാനിയെ വിശേഷിപ്പിച്ചത്. മംദാനിയുടെ പ്രൈമറി തെരഞ്ഞെടുപ്പിലെ മേല്‍ക്കോയ്മയില്‍ വീണ്ടും ഞെട്ടല്‍ പ്രകടിപ്പിച്ച ട്രംപ് ആര് ന്യൂയോര്‍ക്ക് മേയറായാലും പെരുമാറ്റം ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്നും പറഞ്ഞു.
ഇതിനൊപ്പം തന്നെ മംദാനിയുടെ പൗരത്വം റദ്ദുചെയ്ത് നാടുകടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മംദാനി ട്രംപിന് മറുപടിയുമായെത്തി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, പ്രതികരണ ശേഷിയുള്ള ഏതൊരു ന്യൂയോര്‍ക്കുകാരനെതിരെയുമുള്ള ആക്രമണമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
‘അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും, എന്റെ പൗരത്വം റദ്ദാക്കുമെന്നും, എന്നെ തുറുങ്കിലടയ്ക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. എന്റെ നേരെ ഭീഷണി ഉയര്‍ന്നത് ഞാന്‍ ഒരു നിയമവും ലംഘിച്ചതുകൊണ്ടല്ല. മറിച്ച് ഐ.സി.ഇ.യെ നമ്മുടെ നഗരത്തെ ഭീകരമാക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്നതുകൊണ്ടാണ്.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, പ്രതികരണ ശേഷിയുള്ള ഏതൊരു ന്യൂയോര്‍ക്കുകാരനെതിരെയുമുള്ള ആക്രമണമാണ്,’ മംദാനി പറഞ്ഞു.
Donald Trump is attacking me because he is desperate to distract from his war on working people. We must and we will fight back. pic.twitter.com/pKEwnijJaG
— Zohran Kwame Mamdani (@ZohranKMamdani) July 2, 2025
സ്വേച്ഛാധിപത്യ ഭീഷണികള്‍ ഉയര്‍ത്തുമ്പോള്‍ ട്രംപ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയായ എറിക് ആദംസിനെ പിന്തുണക്കുന്നതില്‍ അതിശയമില്ല. നിലവിലെ മേയര്‍ സ്ഥാനത്ത് നിന്നും ആദംസിനെ പുറത്തക്കേണ്ടതിന്റെ ആവശ്യകതയും ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സ്വേച്ഛാധിപത്യ ഭീഷണികള്‍ ഉയര്‍ത്തുമ്പോള്‍ ട്രംപ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയായ എറിക് ആദംസിനെ പിന്തുണക്കുന്നതില്‍ അതിശയമില്ല. നിലവിലെ മേയര്‍ സ്ഥാനത്ത് നിന്നും ആദംസിനെ പുറത്തക്കേണ്ടതിന്റെ ആവശ്യകതയും ഇത് വ്യക്തമാക്കുന്നു.
റിപ്പബ്ലിക്കന്‍മാര്‍ സാമൂഹിക സുരക്ഷയെ കീറിമുറിക്കാനും ദശലക്ഷക്കണക്കിന് ന്യൂയോര്‍ക്കുകാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണം എടുത്തുകളയാനും തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി ശതകോടീശ്വരന്മാര്‍ക്ക് കൈയൊഴിഞ്ഞ് സഹായം നല്‍കാനും ശ്രമിക്കുകയാണ്. ട്രംപിനെപ്പോലെ തന്നെ വിഭജനം, വെറുപ്പ് എന്നീ സന്ദേശങ്ങള്‍ തന്നെയാണ് എറിക് ആദംസും ആവര്‍ത്തിക്കുന്നത്. ഇത് ഗുരുതരമായ ഒരു പ്രശ്‌നമാണ്,’ സൊഹ്റാന്‍ മംദാനി പറഞ്ഞു.
Content Highlight: Zohran Mamdani officially won the primary match of the Democratic Party to decide the candidate in the New York Mayor elections.