റയലിലേക്കല്ല, സിദാൻ പോകുന്നത് യൂറോപ്പിലെ വമ്പൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ; റിപ്പോർട്ട്
football news
റയലിലേക്കല്ല, സിദാൻ പോകുന്നത് യൂറോപ്പിലെ വമ്പൻ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 5:16 pm

ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാൾ എന്ന് അറിയപ്പെടുന്ന പ്ലെയറാണ് സിനദിൻ സിദാൻ. ഫ്രാൻസിനായും റയലിനായും മൈതാനങ്ങളിൽ മാന്ത്രിക പ്രകടനം കാഴ്ച വെച്ച സിദാൻ പരിശീലകനെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സിദാന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നു. തുടർന്ന് ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് താരം പരിശീലനകനായി വരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്ന് വന്നെങ്കിലും പിന്നീട് അതിനെ സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളോന്നും പുറത്ത് വന്നിരുന്നില്ല.

എന്നാലിപ്പോൾ താരം ജർമൻ ഫുട്ബോളിലെ അതികായൻമാരും ക്ലബ്ബ് ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ മികച്ച ടീമുകളിലൊന്നുമായ ബയേൺ മ്യൂണിക്കിലേക്ക് പരിശീലകനായി ചേക്കേറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

ആർ.എം.സി സ്‌പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേണിന്റെ നിലവിലെ മാനേജറായ ജൂലിയൻ നഗ്ലസ്മാനെ പുറത്താക്കുന്ന ഒഴിവിലേക്ക് പരിഗണിക്കുന്ന നാല് പേരുടെ പട്ടികയിൽ സിദാന്റെ പേരുമുണ്ട്.


ബയേണിന്റെ താത്പര്യങ്ങൾ എല്ലാം സിദാന് സ്വീകാര്യമാണെന്നും അത് പോലെ തിരിച്ച് സിദാന് ബയേണും സ്വീകാര്യമാണെന്നും ആർ.എം.സി സ്‌പോർട്സിന്റെ റിപ്പോർട്ടിൽ പറയുന്നു.


2021ലാണ് നഗ്ലസ്മാൻ ബയേണിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കീഴിൽ മ്യൂണിക്ക് ക്ലബ്ബ്‌ നടത്തിയ നടപടികളിൽ ക്ലബ്ബ് ഒട്ടും സന്തുഷ്ടരല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിനാൽ തന്നെ 35കാരനായ യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ എന്നറിയപ്പെടുന്ന നഗ്ലസ്മാൻ ക്ലബ്ബിൽ നിന്നും ഉടൻ പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്.


അതേസമയം നേരത്തെ ദി അത് ലറ്റിക്കിന്റെ റിപ്പോർട്ട് പ്രകാരം സിദാൻ റയൽ മാഡ്രിഡിലേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ ആൻസലോട്ടിക്ക് കീഴിൽ ലീഗ് ടൈറ്റിലും ചാമ്പ്യൻസ് ലീഗുമടക്കം സ്വന്തമാക്കി മിന്നും ഫോമിലാണ് ക്ലബ്ബിന്റെ നിലവിലെ പ്രകടനം. കൂടാതെ ആൻസലോട്ടി പരിശീലകനായി തുടരുന്നതിൽ ക്ലബ്ബ്‌ മാനേജ്മെന്റും തൃപ്തരാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


ലാ ലിഗയിൽ 17 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
ജർമൻ ലീഗായ ബുന്തസ് ലിഗയിൽ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് ബയേൺ.

 

Content Highlights:Zidane is going to coach Europe’s biggest club, not Real Madrid; Report