എഡിറ്റര്‍
എഡിറ്റര്‍
ആ വാര്‍ത്ത സീന്യൂസിന്റേതല്ല
എഡിറ്റര്‍
Tuesday 10th October 2017 1:22pm

കോഴിക്കോട്: മലപ്പുറത്തെ ഡി.വൈ.എഫ്.ഐ നാടകം വളച്ചൊടിച്ചത് ദേശീയമാധ്യമമായ സീന്യൂസാണെന്ന വാര്‍ത്ത തെറ്റ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ തെരുവ് നാടകത്തിന്റെ ദൃശ്യങ്ങള്‍ ‘നടുറോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്ലിംങ്ങള്‍ ആര്‍.എസ്.എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’ എന്ന തലക്കെട്ടോടെ സീന്യൂസ് പ്രചരിപ്പിച്ചെന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്. യഥാര്‍ത്ഥത്തില്‍ ‘രാഷ്ട്രവാദി സീന്യൂസ്’ എന്ന എഫ്.ബി പേജാണ് വ്യാജപ്രചരണം നടത്തിയത്.


Related:  ‘ഇടതുപക്ഷ മുസ്‌ലിംങ്ങള്‍ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’ ; മലപ്പുറത്തെ ഡി.വൈ.എഫ്.ഐയുടെ തെരുവ് നാടകം വളച്ചൊടിച്ച് വ്യാജ പ്രചരണം


സീന്യൂസ് വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന് ഡൂള്‍ന്യൂസടക്കം വാര്‍ത്ത നല്‍കിയിരുന്നു. രാഷ്ട്രവാദി സീന്യൂസ് സീന്യൂസിന്റേതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത്.

‘രാഷ്ട്രവാദി സീന്യൂസ്’ എന്ന ഫേസ്ബുക്ക് പേജിന് സീന്യൂസുമായി ബന്ധമില്ലെന്നും ഈ പേജ് സീന്യൂസിന്റെ ഫേസ്ബുക്ക് പേജല്ലെന്നും സീന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.

കാറില്‍നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്ന തെരുവുനാടക രംഗമായിരുന്നു ഡി.വൈ.എഫ്.ഐ അവതരിപ്പിച്ചിരുന്നത്. ഇതിനെയാണ് രാഷ്ട്രവാദി സീന്യൂസ് എന്ന എഫ്.ബി പേജ് വളച്ചൊടിച്ച് പ്രചരിപ്പിച്ചത്.
(ദേശീയമാധ്യമമായ സീന്യൂസ് ആണെന്നായിരുന്നു ഡൂള്‍ന്യൂസും പ്രസ്തുത  വാര്‍ത്തയില്‍ നല്‍കിയിരുന്നത്.  രാഷ്ട്രവാദി സീന്യൂസിന് സീന്യൂസുമായി ഒരു ബന്ധവുമില്ലെന്ന് മനസിലാക്കിയതിനാല്‍ ഈ വാര്‍ത്ത ഡൂള്‍ന്യൂസ്എഡിറ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്തയില്‍ സീന്യൂസിന്റെ പേര് ഉപയോഗിച്ചതിന് ഡൂള്‍ന്യൂസ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.)

Advertisement