അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തിലെ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി എഹ്‌സാൻ ജാഫ്രിയുടെ പങ്കാളിയാണ് സാകിയ ജാഫ്രി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് 86 വയസുള്ള സാകിയ മരിച്ചത്.
ഗുജറാത്ത് കലാപത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും തന്റെ ഭർത്താവിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരന്തരമായ നിയമ പോരാട്ടം നടത്തി വരികയായിരുന്നു സാകിയ ജാഫ്രി. ഗുജറാത്ത് കലാപത്തിന് പിന്നിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് സാകിയ ജാഫ്രി തെളിവുകൾ സഹിതം പറഞ്ഞിരുന്നു.
കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഉന്നത സംസ്ഥാന പ്രവർത്തകർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നിയമപോരാട്ടം നടത്തി.
അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 63 പേർക്ക് എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകിയതിനെതിരായ പ്രതിഷേധ ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്ന് അവർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2017ൽ എസ്.ഐ.ടിയുടെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിച്ചു.
2022 ജൂണിൽ, സുപ്രീം കോടതി ജാഫ്രിയുടെ ഹരജി തള്ളുകയും എസ്.ഐ.ടിയുടെ ക്ലീൻ ചിറ്റ് സ്വീകരിക്കുകയും ചെയ്തു. സാകിയ ജാഫ്രിയുടെ സഹ ഹരജിക്കാരിയായ ടീസ്റ്റ സെതൽവാദിനെതിരെയും സുപ്രീം കോടതി ചില വിവാദ പരാമർശങ്ങൾ നടത്തി. 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് സുപ്രീം കോടതി സെതൽവാദിന് ജാമ്യം അനുവദിച്ചു.
‘മനുഷ്യാവകാശ കമ്മ്യൂണിറ്റിയിലെ കാരുണ്യമുള്ള നേതാവായ സാകിയ അപ്പ 30 മിനിറ്റ് മുമ്പ് അന്തരിച്ചു! അവരുടെ ദീർഘവീക്ഷണം ഇനിയില്ല. തൻവീർൻഹായ്, നിഷ്‌രിൻ, ദുരയ്യപ്പാ, നിങ്ങൾ ഞങ്ങളോടൊപ്പമുണ്ട് ശക്തിയിലും സമാധാനത്തിലും,’ ടീസ്റ്റ സെതൽവാദ് അനുശോദനം അറിയിച്ചു.
Content Highlight: Zakia Jafri, Who Fought Legal Battle In Gujarat Riots Cases, Passes Away