ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റര്‍, ഒരു കാലത്ത് ആക്രമണോത്സുക ക്രിക്കറ്റിന്റെ പര്യായമായ താരം, സ്ലെഡ്ജിംഗിനുള്ള മറുപടി ബാറ്റിലൂടെ നല്‍കുന്ന എന്തിനും പോന്ന തീപ്പൊരി ഐറ്റം, അതായിരുന്നു യുവരാജ് സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും ഒരു കാലത്തും മാറ്റിവെക്കാന്‍ സാധിക്കാത്ത ഇതിഹാസ താരം.
ക്യാന്‍സറിന്റെ പിടിയിലകപ്പെട്ട് ഇതിഹാസ തുല്യമായ കരിയറിന് തത്കാലത്തേക്കെങ്കിലും വിരാമമിട്ടെങ്കിലും ഇന്ത്യയും ക്രിക്കറ്റും ആ രക്തത്തില്‍ എന്നും അലിഞ്ഞ് ചേര്‍ന്നിരുന്നു. അതിന് തെളിവാണ് രക്തം ഛര്‍ദിച്ച് പിച്ചില്‍ വീണ് പോയിട്ടും പിന്‍മാറാനൊരുക്കമല്ലാതെ കളി തുടര്‍ന്നത്.
ഇപ്പോളിതാ പിച്ചിലേക്ക് തിരിച്ചു വരും എന്ന് ഉറപ്പിച്ചാണ് യുവരാജ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് താരം തിരിച്ചുവരവിനെ കുറിച്ച് വ്യക്തമാക്കുന്നത്.
It’s that time of the year. Are you ready? Do you have what it takes? Have a big surprise for all you guys! Stay tuned! pic.twitter.com/xR0Zch1HtU
”രണ്ടാം ഇന്നിംഗ്‌സിനുള്ള സമയമായി,’ എന്നാണ് താരം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
തന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള സൂചനകള്‍ താരം നേരത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു.
‘ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. നിങ്ങളുടെ ആവശ്യപ്രകാരം അടുത്ത ഫെബ്രുവരിയില്‍ ഞാന്‍ തിരിച്ചു വരുമെന്നാണ് കരുതുന്നത്. ഇത് വെറുമൊരു തോന്നലല്ല. നിങ്ങളുടെ സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി.
എന്നെ സംബന്ധിച്ച് ഇത് വളരെ വലുതാണ്. ഏതൊരു സാഹചര്യത്തിലും നമ്മുടെ ടീമിനെ പിന്തുണച്ചുകൊണ്ടിരിക്കുക,’ താരം മുന്‍പ് പറഞ്ഞിരുന്നത്.
കട്ടക്കില്‍ വെച്ച് നടന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു താരം തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കിയത്. 25ന് 3 വിക്കറ്റ് എന്ന നിലയില്‍ കാലിടറിയ ടീമിനെ അന്ന് യുവരാജിന്റെ ഇന്നിംഗ്സാണ് രക്ഷിച്ചത്. 127 പന്തില്‍ 150 റണ്‍സെന്ന ഏകദിനത്തില്‍ യുവരാജിന്റെ മികച്ച സ്‌കോറും ആ കളിയില്‍ നിന്നുമാണ് സ്വന്തമാക്കിയത്.