എഡിറ്റര്‍
എഡിറ്റര്‍
വിമാനം എത്തിയില്ലേല്‍ എന്താ ഈ ദിനം ധന്യമായില്ലേ; ഇഷ്ടതാരത്തിനൊപ്പം വിമാനത്താവളത്തില്‍ യുവി
എഡിറ്റര്‍
Friday 22nd September 2017 10:05am

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമെഴുതുകയാണെങ്കില്‍ ഒഴിച്ച് കൂടാനാവാത്തതാണ് യുവരാജ് സിങ് എന്ന പോരാളിയടെ പേര്. ഒരോവറിലെ ആറു സിക്‌സറുകള്‍ എന്ന റെക്കോര്‍ഡിന്റെ പേരില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനും കളിയാരാധകര്‍ക്കും യുവി പ്രിയങ്കരനാകുന്നത്.


Also Read: അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ചത് 13 നവജാത ശിശുക്കള്‍; കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കെന്ന് കണക്കുകള്‍


2011 ലോകകപ്പിലെ മിന്നുന്ന ജയത്തിനു പിന്നാലെ ക്യാന്‍സര്‍ ബാധിതനായ താരം തന്റെ ആത്മധൈര്യം കൊണ്ട് മാത്രമായിരുന്നു കളത്തില്‍ തിരിച്ചെത്തിയത്. ഫോം നഷ്ടത്തെതുടര്‍ന്ന് വീണ്ടും ടീമില്‍ നിന്നു പുറത്തായെങ്കിലും ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള കഠിനപ്രയത്‌നത്തിലാണ് യുവരാജ് സിങ്.

രഞ്ജിയിലും ആഭ്യന്തര മത്സരങ്ങളിലും മിന്നുന്ന ഫോമിലുള്ള താരം കതഴിഞ്ഞദിവസം യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രം ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ചിരിക്കുകയാണ്. വിമാനം വൈകിയതിനെത്തുടര്‍ന്ന് ഏയര്‍പ്പോര്‍ട്ടില്‍ ഇരിക്കവേയാണ് താരത്തിന്റെ മുന്നിലേക്ക് തന്റെ ഇഷ്ടം താരം എത്തിയത്.

കജോളിനെ കണ്ട താരം ചിത്രം പകര്‍ത്തുക മാത്രമല്ല രസകരമായ അടിക്കുറിപ്പോടെയാണ് അത് ഫങ്കുവെക്കുകയും ചെയ്തത്. ‘വിമാനം വൈകിയാല്‍ എന്താ തന്റെ പ്രിയ നടിയെ നേരില്‍ കാണാന്‍ കഴിഞ്ഞല്ലോ, ഇന്നത്തെ ദിനം ധന്യമായി’ എന്നാണ് യുവി ചിത്രത്തിന് അടിക്കുറിപ്പായി ഇട്ടിരിക്കുന്നത്.

When your flight is delayed 🤔and then u bump into your favourite actor 😍❤️! Day is made 🕺🏼@kajol

A post shared by Yuvraj Singh (@yuvisofficial) on

കജോളും ചിത്രം തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

@yuvisofficial waiting for an early morning supremely delayed flight was never so much fun! 👍

A post shared by Kajol Devgan (@kajol) on

Advertisement