എഡിറ്റര്‍
എഡിറ്റര്‍
കുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍.എസ്.എസുകാര്‍ വെട്ടി
എഡിറ്റര്‍
Tuesday 15th August 2017 1:36pm

തൃശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിപരുക്കേല്‍പ്പിച്ചു. കൊടുങ്ങല്ലൂരിലാണ് സംഭവം.

യുവമോര്‍ച്ചാ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം അനീഷ് പോണത്തിനാണ് വെട്ടേറ്റത്. കുമ്മനത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരിലാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് അനീഷ് ആരോപിക്കുന്നു.


Must Read: ദേശീയപതാക ഉയര്‍ത്താന്‍ മടി കാണിക്കുന്ന ആര്‍.എസ്.എസ് ഞങ്ങളുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ വരേണ്ടെന്ന് മുസ്‌ലീങ്ങള്‍


കൊടുങ്ങല്ലൂര്‍ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അനീഷിന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ജെമി, അഖില്‍, രാജേഷ്, അനീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത ചോര്‍ത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവായ വി.വി രാജേഷിനെതിരെ നടപടിയെടുത്ത നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് അനീഷിനെതിരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

‘ഇത് നമ്മള്‍ പറഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധം ഇപ്പോ എന്തു പറയുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് അനീഷ് നേതൃത്വത്തെ വിമര്‍ശിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തത്.

Advertisement