തമിഴ് സിനിമയില്‍ ഇപ്പോള്‍ സ്ഥിരം സാന്നിധ്യമാകുകയാണ് മലയാളി താരങ്ങള്‍. കേവലം ഒരു ചിത്രത്തിന്റെ ഭാഗമാകുക എന്നതിലുപരി തമിഴ് പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ച്ചവെക്കുന്നത്. ഇത്തരത്തില്‍ മലയാളത്തില്‍ നിന്നും തമിഴിലെത്തി സജീവമായ താരങ്ങളാണ് അനശ്വര രാജനും മമിത ബൈജുവും പ്രദീപ് രംഗനാഥന്‍ നായകനായ ഡ്യൂഡിലൂടെ മമിതയും അബിഷന്‍ ജീവന്ത് നായകനായ വിത്ത് ലവിലൂടെ അനശ്വരയും തമിഴില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു.
ഇവര്‍ക്ക് പിന്നാലെ വീണ്ടും തമിഴകത്ത് നിന്ന് നേട്ടവുമായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സുരാജ് വെഞ്ഞാറമൂടും യുവതാരം അനിഷ്മ അനില്‍കുമാറുമാണ്. കെന്‍ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത യൂത്ത് അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ചതോടെയാണ് ഇരുവരും വീണ്ടും സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
വലിയ റിലീസുകളൊന്നുമില്ലാത്ത തമിഴില്‍ ചെറിയ ബഡ്ജറ്റില്‍ അരങ്ങേറ്റ സംവിധായകനായ കെന്‍ കരുണാസ് സംവിധാനം ചെയ്ത് മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ ചിത്രം പത്ത് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബ്ബെന്ന നേട്ടത്തിലെത്തിയത്. കമിങ് ഓഫ് ഴോണറില്‍ പെട്ട ചിത്രത്തില്‍ കെന്‍ കരുണാസ് തന്നെയാണ് നായകനായിരിക്കുന്നത്. ചിത്രത്തില്‍ നായകന്റെ അച്ഛനായാണ് സുരാജ് വേഷമിട്ടിരിക്കുന്നത്. മൂന്ന് നായികമാരില്‍ ഒരാളായാണ് അനിഷ്മ അനില്‍കുമാര്‍ യൂത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കെന്‍ കരുണാസ് രചിച്ച് ജി.വി. പ്രകാശ് സംഗീതം നിര്‍വഹിച്ച് പുറത്തുവിട്ട ചിത്രങ്ങളിലെ ഗാനങ്ങളും വൈറലായിരുന്നു. ഇവര്‍ക്ക് പുറമെ മീനാക്ഷി ദിനേശ്, പ്രിയാന്‍ശി യാദവ്, ദേവദര്‍ശിനി, അബിസണ്‍ തേവരസ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വലിയ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം സിറൈയില്‍ അനിഷ്മ കലൈയരസിയായി വേഷമിട്ടിരുന്നു. പൂവന്‍, ഐം കാതലന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് അനിഷ്മ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വെബ് സിരീസ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിനിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. അതേസമയം വമ്പന്‍ ചിത്രങ്ങളാണ് സുരാജിന്റെതായി വരാനിരിക്കുന്നത്. ധനുഷിന്റെ കര, D55, ജയിലര്‍ 2 തുടങ്ങിയവ ഈ ലിസ്റ്റില്‍ പെടുന്നു.
Content Highlight: Youth enters 50 crore club in world wide box office collection
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.