ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള താരലേലത്തില്‍ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യയുടെ ഭാവി താരങ്ങളെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിക് ശര്‍മയെയും ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ പ്രശാന്ത് വീറിനെയുമാണ് സൂപ്പര്‍ കിങ്‌സ് തങ്ങളുടെ മടയിലെത്തിച്ചത്.
30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരെയും 14.20 കോടി രൂപയ്ക്കാണ് സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്ന അണ്‍ക്യാപ്ഡ് താരങ്ങളായും ഇരുവരും മാറി.
ഇതിനൊപ്പം മറ്റൊരു നേട്ടത്തില്‍ ഇരുവരും ഒന്നും രണ്ടും സ്ഥാനങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ പത്ത് കോടിയിലേറെ ലേലത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. 19കാരനായ കാര്‍ത്തിക് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാമന്‍.
രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് കാര്‍ത്തിക് ശര്‍മ. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സി.എസ്.കെയുടെ റഡാറില്‍ കാര്‍ത്തിക് ഇടം നേടിയത്. 164ലധികം സ്‌ട്രൈക് റേറ്റോടെയാണ് താരം സീസണില്‍ ബാറ്റ് വീശുന്നത്.
The uncapped talents continue to shine in the #TATAIPLAuction 😎
A jaw-dropping bid of INR 14.2 Crore for Kartik Sharma 💰