ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശി കളത്തില്‍ ഇറങ്ങാന്‍ സാധ്യത. സൂപ്പര്‍താരം ഇഷാന് കിഷന് പരിക്കേറ്റതിനാലാണ് വൈഭവിന് രണ്ടാം ടി-20യില്‍ അവസരമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇന്ത്യന്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക് ഇഷാന് കിഷന്റെ പരിക്കിനെ കുറിച്ച് സംസാരിച്ചിരുന്നു.
‘ഇഷാന് കിഷന് ചെറുതായി വേദന അനുഭവപ്പെട്ടിരുന്നു, അതുകൊണ്ടാണ് തിലകിന് സ്ഥാനക്കയറ്റം ലഭിച്ചത്. രണ്ടാം ടി-20യില്‍ ഇഷാന് കിഷന് കളിക്കാന്‍ സാധ്യത കുറവാണ്. ഇഷാന് കളിച്ചില്ലെങ്കില്‍ വൈഭവിന് കളിക്കാന്‍ ശക്തമായ സാധ്യതയുണ്ട്,’ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന് റെവ്സ്പോട്സില് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
𝗨𝗽𝗱𝗮𝘁𝗲: Ishan Kishan is ruled out of the second T20I against New Zealand due to a low grade right adductor strain, which he sustained during the first T20I of the series. The BCCI Medical Team is monitoring his progress. #TeamIndia | #NZvIND https://t.co/QbZpuVh1hQ
— BCCI (@BCCI) October 23, 2026
ഇംഗ്ലണ്ടിനെതിയാര ടി-20യില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് സിംബാബ്വേയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാണ് തന്റെ കരുത്ത് കാട്ടിയത്. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ വൈഭവ് സാധിച്ചിട്ടില്ല. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച ഫോമില്‍ തുടരുമ്പോള്‍ വൈഭവിന്റെ സാധ്യതകള്‍ കുറവായിരുന്നു. എന്നാല്‍ ഇഷാന് പരിക്കേറ്റതിനാല്‍ താരത്തിന് ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 24ന് ക്രൈസ്റ്റ് ചര്‍ച്ചിലാണ് മത്സരം.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20യില്‍ ഇഷാന് കിഷന് മൂന്ന് പന്തില്‍ ഒരു റണ്‍സാണ് നേടിയത്. താരത്തിന്റെ വണ്‍ ഡൗണ്‍ പൊസിഷനില്‍ ഇറങ്ങിയ തിലക് വര്‍മ ആറ് റണ്‍സിനാണ് പുറത്തായത്.

ഇഷാന് കിഷന്
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
സഞ്ജു സാംസണ് 33 പന്തില്‍ നാല് സിക്സും എട്ട് ഫോറും ഉല്‍പ്പെടെ 67 റണ്‍സടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി. 15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. രണ്ട് സിക്സും അഞ്ച് ഫോറുമാണ് നമന്‍ നേടിയത്. 28 പന്തില്‍ 42 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെയും 14 പന്തില്‍ 24 റണ്‍സ് നേടിയ അക്സര്‍ പട്ടേലിന്റെയും ഇന്നിങ്സുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
Content Highlight: Young player Vaibhav Suryavanshi is likely to feature in the second T20 match against New Zealand
