കടലിലെ പാറയില്‍ ധ്യാനിക്കാന്‍ പോയി യുവാവ്, പിന്നാലെ കടല്‍ക്ഷോഭത്തില്‍ കുടുങ്ങി
Kerala News
കടലിലെ പാറയില്‍ ധ്യാനിക്കാന്‍ പോയി യുവാവ്, പിന്നാലെ കടല്‍ക്ഷോഭത്തില്‍ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th October 2021, 6:27 pm

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്.

അതേസമയം തന്നെ കരയിലെത്തിക്കുന്നതിനെ ഇയാള്‍ എതിര്‍ത്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കരയിലെത്തിച്ചത്.

തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്കാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Young man in kannur sat on rock at Sea

ചിത്രം കടപ്പാട്- മനോരമ ന്യൂസ്