കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th April 2025, 10:24 pm
പത്തനംതിട്ട: കോന്നിയിലെ ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. ലക്ഷംവീട്ടില്‍ മനോജ് (35) ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് മനോജിന്റെ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്.



