കൊച്ചി: നിരവധി ആനുകൂല്യങ്ങളുമായി ഈ സാമ്പത്തിക വർഷത്തിൽ കെ.എസ്.എഫ്.ഇ അവതരിപ്പിച്ച ചിട്ടി സ്‌കീമാണ് ഹാർമണി ചിറ്റ്സ്. ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങളാണ് പുതിയ പദ്ധതിയിലൂടെ കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്നത്.
ബമ്പർ സമ്മാനമായി തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് കുടുംബസമേതം സിംഗപ്പൂരിലേക്ക് യാത്ര പോകാം.
ഏപ്രിൽ 1 നു ശേഷം ആരംഭിച്ച എല്ലാ ചിട്ടികളും കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. കൃത്യമായി തവണ അടക്കുന്നവരെയാകും നറുക്കെടുപ്പിൽ പരിഗണിക്കുക.
കൂടാതെ ബ്രാഞ്ച് തലത്തിലും സീരീസുകളായി നറുക്കെടുപ്പ് നടത്തും. ആദ്യ സീരീസ് ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 25000 പേർക്ക് 1500 രൂപ വില വരുന്ന ഫ്യുവൽ കാർഡ് സമ്മാനമായി ലഭിക്കും. ഈ പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന അഞ്ചിൽ ഒരാൾക്കു വീതമായിരിക്കും ഈ സമ്മാനം.
ഏപ്രിൽ ഒന്നുമുതൽ 2026 ഫെബ്രുവരി 28 വരെയാണ് കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സിൻ്റെ കാലാവധി. ഈ സ്കീമിൽ ബിസിനസ്സ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങിയ ഓപ്ഷനുകളും ഉണ്ട്.
30 ലക്ഷം മുതൽ മൂന്നുകോടി സല വരെയുള്ള ബിസിനസ്സ് ക്ലാസ് ചിട്ടികളും കൂടാതെ ഒരു ലക്ഷം സല മുതലുള്ള മറ്റ് ചിട്ടി ഓപ്ഷനുകളും വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽ ലഭ്യമാണ്.