എഡിറ്റര്‍
എഡിറ്റര്‍
കട്ടപ്പയല്ല, ഇത് കുട്ടിമാമ; ബാഹുബലിയായി അരശും മൂട്ടില്‍ അപ്പുക്കുട്ടന്‍ എത്തുമ്പോള്‍
എഡിറ്റര്‍
Tuesday 21st March 2017 3:40pm

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ട്രോളന്‍മാര്‍ക്ക് ചാകരയാണ്. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകളേക്കാള്‍ വീഡിയോ ട്രോളുകളാണ് ബാഹുബലി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ബാഹുബലിയായി മലയാളി ട്രോളന്‍മാരുടെ പ്രിയതാരം മണവാളന്‍ എത്തിയപ്പോള്‍ അത് നെറ്റില്‍ സൂപ്പര്‍ഹിറ്റായിരുന്നു.


Also Read: യോഗി ആദിത്യനാഥിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു


ഇപ്പോഴിതാ യോദ്ധ എന്ന ചിത്രത്തിലെ അരശും മൂട്ടില്‍ അപ്പുക്കുട്ടനാണ് ബാഹുബലിയായി എത്തുന്നത്. പുതിയ റീമിക്‌സ് വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ബാഹുബലിയുടെ എതിരാളിയായി എത്തുന്നത് സാക്ഷാല്‍ തൈപ്പറമ്പില്‍ അശോകനാണ്.

യോദ്ധയില്‍ ആയോധനകല പരിശീലിച്ച് വരുന്ന അപ്പുക്കുട്ടനെ ബാഹുബലിയായി മാറ്റിയപ്പോള്‍ അതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്തായാലും ബാഹുബലി 2 തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് നിരവധി വീഡിയോ മിക്‌സുകള്‍ കണ്ട് പൊട്ടിച്ചിരിക്കാന്‍ മലയാളികള്‍ക്ക് കഴിയുമെന്ന് ഉറപ്പാണ്.

വീഡിയോ കാണാം:

Advertisement